“ദൈവമേ അനിഖ തന്നെയോ” മണവാട്ടിയായി അണിഞ്ഞൊരുങ്ങി അനിഖ സുരേന്ദ്രൻ.. പുതിയ ചിത്രങ്ങൾ വൈറൽ.!!

സോഷ്യൽ മീഡിയയിൽ സജീവമായി തിളങ്ങുന്ന ഒരാളാണ് അനിഘ സുരേന്ദ്രൻ. മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന അനിഖ സുരേന്ദ്രൻറെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

വാഴയിലയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ശേഷം മണവാട്ടിയായി അണിഞ്ഞൊരുങ്ങിയാണ് അനിഖ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. രാജേഷ് മണ്ണാർക്കാട് ആണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിൽ. ഷീനയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്.

താരത്തിൻറെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദിവസങ്ങൾക്ക് മുൻപ് വാഴയിലയിലുള്ള വസ്ത്രങ്ങളിൽ അനിഖ എത്തിയിരുന്നു. ബാലതാരമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തി ആരാധകരുടെ ഹൃദയം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ.

കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് അനിഖ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ബാലതാരത്തെ അവതരിപ്പിച്ചതിന് അനിഖക്ക് 2013 ലെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.