സാരിയിൽ തിളങ്ങി അനിഖ സുരേന്ദ്രൻ, നയൻതാരയെ പോലെയുണ്ടെന്ന് ആരാധകർ [ വീഡിയോ]

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബാല താരം എന്ന നിലയിൽ നിന്ന് നായികയാകാനുള്ള ഒരുക്കത്തിലാണോ താരം എന്ന ചോദ്യത്തിലാണ് ആരാധകർ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്.

ചിത്രത്തിനായി സാരിയുടുത്താണ് അനിഖ എത്തുന്നത്. സാരിയിൽ താരത്തെ കാണുമ്പോൾ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇത് ആദ്യമായല്ല അനിഖയ്ക്ക് ഇത്തരത്തിലുള്ള ഒരു കോംപ്ലിമെന്റ് ലഭിക്കുന്നത്.

നേരത്തേയും താരത്തിന്റെ ചിത്രങ്ങൾ കണ്ട അത് നയൻസിന്റെ പോലെയുണ്ടെന്ന് കമന്റ് ആരാധകർ നൽകിയിട്ടുണ്ട്. ഇതിപ്പോൾ താരം നായികയാകാൻ ഒരുങ്ങി തന്നെ നിൽക്കുകയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് അനിഖയുടെ ആരാധകർ.