സോഷ്യലിസത്തെയും ദൈവത്തെയും പ്രമേയമാക്കി ഒരുക്കിയ ചിത്രം; അൻപേ ശിവം ചിത്രം തീർച്ചയായും നിങ്ങളെ വിസ്മയിപ്പിക്കും… | Anbe Shivam Movie Review Malayalam

Anbe Shivam Movie Review Malayalam  : കമൽഹാസന്റെ കഥയിൽ മധൻ തിരക്കഥയും സംഭാഷണവും ഒരുക്കി മാധവൻ, കിരൺ രാത്തോർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സുന്ദർ സി സംവിധാനം ചെയ്ത ചിത്രമാണ് അൻപേ ശിവം. ശാരീരികമായി പ്രയാസം അനുഭവിക്കുന്ന ശിവത്തിന്റെയും മുതലാളിത്ത വ്യവസ്ഥയെയും ആഗോളവൽക്കരണത്തെയും പൂർണ്ണമായും പിന്തുണയ്ക്കുന്ന അൻപരശെന്റെയും ഭുവനേശ്വർ മുതൽ ചെന്നൈ വരെയുള്ള യാത്രയെ പിന്തുടർന്ന് ആണ് അൻപേ ശിവം എന്ന ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ കാരണം ഇരുവർക്കും ഒരുമിച്ച് തന്നെ യാത്ര ചെയ്യേണ്ടി വരുന്നു. ഈ കഥയുടെ ആദ്യം മുതൽ അവസാനം വരെ കമ്മ്യൂണിസം, കരുണ,ആഗോളവൽക്കരണം, നിരീശ്വരവാദം,നിസ്വാർത്ഥത എന്നീ ആശയങ്ങൾ ആണ് കൂടുതലായും കടന്നുവരുന്നത്. കൂടാതെ മനുഷ്യത്വം പിന്തുടരുന്ന വ്യക്തി എന്ന നിലയിൽ കമൽഹാസന്റെ പല ആദർശങ്ങളും ചിത്രത്തിൽ ഉടനീളം പ്രകടം ആവുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് ചിന്തകനും നാടകകൃത്തും ഗാനരചയിതാവും സംവിധായകനും നടനും ആയിരുന്ന സഫ്തർ ഹാഷ്മി നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നല്ല ശിവം എന്ന കഥാപാത്രത്തിൽ സൃഷ്ടിച്ചിട്ടുള്ളത് എന്ന് കമൽഹാസൻ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തെരുവ് നാടക പ്രസ്ഥാനത്തിലെ സജീവ പങ്കാളി ആയിരുന്ന സഫ്തർ ഹാഷ്മി. 1989 ജനുവരി രണ്ടിന് ഉത്തർപ്രദേശിൽ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു.

ദ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ എം കല്യാണരാമനും അബ്ദുല്ല നൂറുള്ളയും ഈ കഥാപാത്രത്തിന് തെരുവ് നാടക കലാകാരനായ പ്രെളെയനുമായി വലിയ അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്നു. ഈ ചിത്രത്തിലൂടെ ശിവം സ്നേഹമാണ് എന്നത് കമൽഹാസൻ വ്യക്തമാക്കുന്നു. ചിത്രത്തിൽ ഇടയ്ക്കിടെ ദൈവം എവിടെ എന്ന് ചോദിക്കുകയാണ്. ‘ അഹം ബ്രഹ്മാസ്മി ‘ അത് നമ്മുടെ ഉള്ളിൽ തന്നെയാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. ചിത്രത്തിൽ ഇമോഷണൽ സീനുകളിലും ക്ലൈമാക്സ്‌ സീനിലെയും വിദ്യാസാഗറിന്റെ ബിജിഎം വളരെ മികച്ചതാണ്.

 

Rate this post