അമൃത സുരേഷിന് സൗഭാഗ്യങ്ങളുടെ സുവർണ്ണ കാലം!! ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി പ്രിയ ഗായിക; സ്വപ്‌ന സാക്ഷത്കാര നിറവിൽ അമൃത… | AMRITHA SURESSH Received Dubai Golden Visa News Viral Malayalam

AMRITHA SURESSH Received Dubai Golden Visa News Viral Malayalam : മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് അമൃത സുരേഷ്. ഒരുപാട് ആരാധകരുള്ള ഗായികയാണ് താരം ഇപ്പോൾ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കൾ ആയ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ നേരിട്ട് ഏറ്റുവാങ്ങുകയായിരുന്നു.

നേരത്തെ മലയാളം ഉള്‍പ്പെടെയുള്ള നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേന ആയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ആളുകൾക്കും നിക്ഷേപകര്‍ക്കും ബിസിനസ് പേഴ്സൻസിനും വേണ്ടി യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധി ഉള്ള ഈ വിസകള്‍, അതിന്റെ കാലാവധി പൂര്‍ത്തി ആവുമ്പോള്‍ അവർ പുതുക്കി നല്‍കുകയും ചെയ്യും.

കേരളത്തിൽ നിന്നുള്ള പ്രമുഖ അഭിനേതാക്കൾക്കും കൂടാതെ നിരവധി മലയാളികള്‍ക്കും ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. കൂടാതെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ച സാഹചര്യം ഉണ്ടായിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ഇപ്പോൾ ലക്ഷ്യമിടുന്നത്. റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്.

ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചത്. പിന്നീട് താരം പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ മാധ്യമങ്ങളിലും സജീവമായി. താരത്തിന്റെ സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും ഇപ്പോൾ നടത്തുണ്ട്. ഇതിനിടയില്‍ താരത്തിന്റെ ഫോര്‍വോര്‍ഡ് മാഗസിന്റെ മോഡലായി എത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു…

Rate this post