മനോഹരമായ ഒരു ദിവസത്തിന്റെ തുടക്കം..!! സ്വിമിംഗ്‌ പൂളിൽ നിന്നും വീഡിയോയുമായി അമൃത സുരേഷ്… | Amritha Suressh From Swimming Pool

Amritha Suressh From Swimming Pool : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് അമൃതസുരേഷ്. ഗായിക എന്ന നിലയിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. റിയാലിററി ഷോയിക്ക് ശേഷം ഒരുപിടി നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും അമൃതക്ക് സാധിച്ചിട്ടുണ്ട്. മലയാളം റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സ് സീസൺ 2ലും അമൃത പങ്കെടുത്തിട്ടുണ്ട്, അമൃതയും സഹോദരി അഭിരാമിയും ഒന്നിച്ചായിരുന്നു ബിഗ് ബോസ്സിൽ പങ്കെടുത്തത്.

മലയാളികൾക്ക് ഏറെ സുപരിചിതമായ ഗായകരാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത. സഹോദരിയായ അഭിരാമിക്ക് ഒപ്പം ചേർന്ന് നിർമ്മിച്ച അമൃതംഗമയ എന്ന ബാൻഡ് സോഷ്യൽ മീഡിയയിലെ താരംഗമാണ്. ഗീതത്തിൻ അപ്പുറം ഫാഷൻ ലോകത്ത് മോഡലുകളും ഒക്കെ തിളങ്ങിനിൽക്കുന്ന താരമാണ് അമൃത.

അമൃത സുരേഷിൻ്റെ മകളാണ് അവന്തിക. പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മയ്ക്കും കുഞ്ഞമ്മ അഭിരാമിക്കും ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ലോക്ക് ഡൗൺ കാലത്ത് പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് പേജ് യൂട്യൂബിൽ തുടങ്ങിരുന്നു. പാപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ചാനലിന് പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്.

അത്തരത്തിൽ അമൃത പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. “Beautiful start of a beautiful day…” “It’s a new day… it’s a new life… I AM FEELING GOOD…” എന്നിങ്ങനെ രണ്ട് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്…