മരിച്ചുപോയ അമ്മക്ക് ഇതിനും നല്ല സമ്മാനം നല്കാനില്ല.. അമ്മയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങി തട്ടീം മുട്ടീം പരമ്പരയിലെ ആദി ശങ്കരൻ .!!!

തട്ടീം മുട്ടീം എന്ന മലയാള മനോരമയിലെ ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക്ഷകർക്കിടയിൽ പ്രിയങ്കരനായ താരമാണ് സാഗർ സൂര്യൻ. കുസൃതി നിറഞ്ഞതും മടിയനുമായ ആദി ശങ്കരൻ എന്ന കഥാപാത്രത്തെയാണ് സാഗർ സൂര്യൻ അവതരിപ്പിച്ചിരിക്കുന്നത്.

മീനാക്ഷിയുടെ ഭർത്താവായാണ് ഈ സീരിയലിൽ ആദി എത്തുന്നത്. ആദി ശങ്കരനെ വളരെ രസകരമായി അവതരിപ്പിക്കുന്ന ഈ താരത്തിന് ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ‘അമ്മ മരണപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് താരം പാരമ്പരയിലേക്ക് തിരിച്ചെത്തിയത്.

അമ്മയുടെ മരണശേഷം വികാരാധീനനായിയിരുന്നു. അമ്മയുടെ വേർപാട് തനിക്ക് തീർത്താൽ തീരാത്ത പ്ര നഷ്ടമാണെന്നും കരിയർ തുടങ്ങിയ സമയത്തായതു കൊണ്ടുതന്നെ അമ്മക്കു വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്ന് താരം പറയുന്നു. മറ്റുള്ളവർക്ക് നല്ലതു ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ‘അമ്മ.

കൈയിൽ പണം വരുമ്പോൾ അയൽവക്കകാരനും കുടുംബത്തിന് ഏറെ സഹായം ചെയ്യുന്നതുമായ ചേട്ടന് വീട് വെച്ച് നൽകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആ ആഗ്രഹം സാധിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സാഗർ ഇപ്പോൾ. കൂടാതെ അച്ഛനെയും അനിയനേയും നന്നായി നോക്കുകയും വേണം എന്നും സാഗർ പറയുന്നു.