അമ്മയാകുമ്പോൾ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞ് പേളി മാണി!!

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരും ബിഗ്‌ബോസ് എന്ന ഷോയിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടവരായത്. അവിടെ വച്ച് തന്നെയായിരുന്നു താരങ്ങൾ പ്രണയത്തിലായതും.

വളരെ വലിയ ആഘോഷത്തോടെയാണ് ഇരുവരുടേയും വിവാഹം നടന്നത്. സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമാണ് ചെയ്തത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജ്ജീവമാണ്. ഇവരുടെ ഓരോ ആഘോഷങ്ങളും ഇവർ പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.

താരങ്ങളുടെ പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് പേളി ഗർഭിണിയാണെന്ന് വാർത്തകൾ പുറത്ത് വന്നത്. കുഞ്ഞ് വരാൻ പോകുന്ന വാർത്തൾക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഗർഭിണിയായപ്പോൾ ഉള്ള പേളിയുടെ ഇഷ്ട ഭക്ഷണം കഴിക്കുന്ന ഫോട്ടോയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്രീനിഷ് പങ്ക് വച്ചിരുന്നു.

ഇപ്പോൾ അമ്മയാകാൻ പോകുന്നതിനു മുമ്പ് തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് പേളി ഇപ്പോൾ പറയുന്നത്. 14 ആഴ്ച ഗർഭിണിയായതിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരുന്നു. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.