അമ്മ മീറ്റിംഗിന് മാസ്സ് എൻട്രിയുമായി സുരേഷ് ഗോപി..!! ഇനി ഒറ്റയാന്റെ ആറാട്ടാണ് എന്ന് പ്രേക്ഷകർ… | Amma Meeting 2022

Amma Meeting 2022 : മലയാള സിനിമാ ലോകത്തെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിംഗിൽ താരമായി മാറി സുരേഷ് ഗോപി. മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയ മലയാള സിനിമാ ലോകത്തെ പ്രമുഖരടക്കമുള്ള താരങ്ങളുടെ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. ഏറെ കാലത്തിനു ശേഷം അമ്മ മീറ്റിംഗിൽ സജീവമായി പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപി തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം.

മാത്രമല്ല ഈയിടെ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ താടിയുമായി ഉയർന്ന പ്രശ്നത്തിന് ശേഷം ആദ്യമായായിരുന്നു ഒരു പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത്. ഒറ്റയാൻ എന്ന സിനിമക്ക് വേണ്ടി താടി വളർത്തിയതിന്റെ പേരിൽ രൂക്ഷ പരിഹാസങ്ങളായിരുന്നു താരം സമൂഹ മാധ്യമങ്ങളിൽ നേരിട്ടിരുന്നത്. തുടർന്ന് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മകൻ ഗോകുൽ സുരേഷും എത്തിയത് ഏറെ വൈറൽ ആവുകയും ചെയ്തിരുന്നു.

ചെക്ക് കളറിലുള്ള ഷർട്ട് ധരിച്ച് കൊണ്ടെത്തിയ സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുമ്പിൽ ഇടം കൊടുക്കാതെ അതിവേഗം യോഗത്തിൽ പങ്കെടുക്കാനായി കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അമ്മ വൈസ് പ്രസിഡണ്ടുമാരായ, മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവരും കൃത്യസമയത്ത് തന്നെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മാത്രമല്ല മറ്റു താരങ്ങളായ ബാബു ആന്റണി, ഷാജോൺ, സ്വാസിക, ലെന എന്നിവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാവുന്നതാണ്.

എന്നാൽ ഇതിനേക്കാളുപരി, അമ്മ യോഗത്തിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചു വരവ് തന്നെയാണ് ഈ ഒരു മീറ്റിങ്ങിന്റെ ശ്രദ്ധാകേന്ദ്രം. സുരേഷ് ഗോപി പാർലിമെന്റിലെ ആറാട്ടിനുശേഷം അമ്മ മീറ്റിംഗിൽ ആറാടാനുള്ള മാസ്സ് വരവ്, ഒറ്റയാന് സ്വാഗതം എന്നിങ്ങനെയുള്ള പ്രേക്ഷക പ്രതികരണങ്ങളും കാണാവുന്നതാണ്. എന്നാൽ ഗോവയിൽ ആയതിനാൽ യോഗത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്ന അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ അസാന്നിധ്യത്തിൽ ആയിരുന്നു ഈയൊരു അടിയന്തിര മീറ്റിംഗ് എന്നതും ഏറെ ശ്രദ്ധേയമാണ്.