വിശേഷ ദിവസം വന്നെത്തി.!! കരിക്കിലെ സുന്ദരിയുടെ മനസ്സ് കവർന്ന നായകൻ ഇതാണ്; വരനെ പരിചയപ്പെടുത്തി നടി അമേയ മാത്യു.!! | Ameya Mathew Fiancee Photo Viral Malayalam
Ameya Mathew Fiancee Photo Viral Malayalam : കരിക്ക് എന്ന ജനപ്രിയ വെബ് സീരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ പിറന്നാൾ ദിവസം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. തന്നെ മറ്റു പിറന്നാളുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പിറന്നാളാണ് ഈ വട്ടം താൻ ആഘോഷിക്കുന്നത്.
കാരണം തന്നോടൊപ്പം ഈ പിറന്നാൾ ആഘോഷിക്കാൻ പുതിയൊരു വ്യക്തി കൂടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതായി അമേയ കുറിക്കുന്നു. തന്റെ ഭാവി ഭർത്താവിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റാണ് താരം പങ്കുവെച്ചത്. ഇങ്ങനെയൊരു വ്യക്തി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് തന്റെ ഭാഗ്യമാണെന്ന് കുറിച്ചുകൊണ്ട് തന്റെ ഫിയാൻസിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് താരം. പ്രിയപ്പെട്ടവനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നു.
ചുവന്ന ബ്ലൗസും കസവു സാരിയും ധരിച്ച് സുന്ദരിയായാണ് താരം തന്റെ ഭാവിവരനൊപ്പം നിൽക്കുന്നത്. താരത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ നിറയുന്നത്. കുറഞ്ഞ സമയംകൊണ്ട് തന്നെ 50000ൽ അധികം ലൈക്കുകളാണ് അമേയയുടെയും ഭാവിവരന്റെയും ചിത്രം നേടിയത്. കരിക്ക് എന്ന വെബ് സീരീസിന്റെ ഭാഗമായതിനു ശേഷം ആട്, ഒരു പഴയ ബോംബ് കഥ, തിമിരം, വൂൾഫ് എന്നീ സിനിമകളിലും താരം വേഷമിട്ടു.
വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ ഇപ്പോൾ അമേയ മാത്യു ഭാഗമായിട്ടുള്ളൂ എങ്കിൽ കൂടി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അമേയ. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു മോഡൽ കൂടിയാണ് അമേയ. പല ചിത്രങ്ങളും അമേയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 141 K ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. നിരവധി ആരാധകരുള്ള താരമാണ് അമേയ മാത്യു. ഓരോ പോസ്റ്റിനും കിട്ടുന്ന ലൈക്കുകൾ ആരാധകരുടെ ഇഷ്ടം തുറന്നുകാണിക്കുന്നു. താരത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് ഇപ്പോൾ ആരാധകർ.