പാട്ടും ആഘോഷവുമായി അമേരിക്കൻ കാഴ്ച്ചകൾ!! യുവ മിഥുനങ്ങളായി എംജി ശ്രീകുമാറും ഭാര്യയും; അമേരിക്കൻ വിശേഷങ്ങൾ പങ്കുവെച്ച് താരപത്നി… | American Trip Of Lekha MG Sreekumar Official Malayalam

American Trip Of Lekha MG Sreekumar Official Malayalam : മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത പേരാണ് ഗായകൻ എം ജി ശ്രീകുമാറിന്റേത്. ഏത് പുതിയ ചിത്രം ഇറങ്ങിയാലും അതിൽ ഒരു പാട്ടെങ്കിലും എംജി ശ്രീകുമാർ പാടിയിട്ടുണ്ടാകും. മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഗാനത്തിന് ശബ്ദം നൽകിയ എം ജി ശ്രീകുമാറിനെ പോലെ തന്നെ അദ്ദേഹത്തിൻറെ ഭാര്യ ലേഖ ശ്രീകുമാർ മലയാളികൾക്ക് സുപരിചിതയാണ്.

പ്രായം അധികമായിട്ടും സൗന്ദര്യം നിലനിർത്തുന്നതിന്റെ പേരിലാണ് പലപ്പോഴും ലേഖയെ ആളുകൾ അഹങ്കാരത്തോടെയും കുശുമ്പോടെയും നോക്കിക്കാണുന്നത്. വർഷങ്ങൾ നീണ്ട ലിവിങ് ടുഗതർ ബന്ധത്തിന് ശേഷമാണ് എംജിയും ലേഖയും ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. അടുത്തിടെയായി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങളും സൗന്ദര്യ കേശ സംരക്ഷണ വീഡിയോകളും ഒക്കെ യൂട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ തനിക്കൊരു മകൾ ഉണ്ടെന്ന രേഖയുടെ വെളിപ്പെടുത്തൽ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു അതിന് പിന്നാലെ ഇപ്പോൾ ഏറ്റവും പുതിയ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഖ. വലിയ ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ നിന്നും എന്ന ക്യാപ്ഷനോടെ ആണ് താരം തൻറെ പുതിയ വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി താൻ മകളുടെ ഒപ്പമാണെന്നും ഇപ്പോൾ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ ശ്രീക്കുട്ടൻ ഇവിടെ എത്തിയിട്ടുണ്ട് എന്ന് ലേഖ വ്യക്തമാക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ന്യൂയോർക്ക് സിറ്റിയിലാണ് ഇപ്പോൾ തങ്ങൾ താമസിക്കുന്നത് എന്നും രേഖ വ്യക്തമാക്കുന്നുണ്ട്.

വ്യത്യസ്ത തരത്തിലുള്ള ഹെയർ കളർ കാണുവാൻ ഇവിടെ എത്തണമെന്നും രുചിഭേദങ്ങളുടെ ഇടമായ ഇവിടെ എത്തിയത് ആഹാരം വ്യത്യസ്തമായത് കഴിക്കാം എന്ന പ്രതീക്ഷയോടെയാണെന്ന് ലേഖ വ്യക്തമാക്കുന്നു. തന്റെ വീഡിയോയെ ഒരുപക്ഷേ എല്ലാവരും കാണുന്നത് ഒരിക്കൽ വരുന്ന മാവേലിയെ പോലെയാകും എന്നും എല്ലാവരും തനിക്കൊപ്പം ഉണ്ടാകും എന്നത് തൻറെ ഒരു അഹങ്കാരവും വിശ്വാസമാണെന്നും ലേഖ പറയുന്നു. തുടർന്ന് വീഡിയോയിലേക്ക് കടന്നുവരുന്ന എംജി ശ്രീകുമാറിനെയും കാണാൻ കഴിയുന്നു.