അടുക്കള ജോലികൾ ഇനി എളുപ്പമാക്കാം.. ഇതാ അടിപൊളി ക്ലീനിങ് ടിപ്‌സുകൾ.!!!

അടുക്കളയും അതിനോട് ബന്ധപെട്ടവയും വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ചില പൊടി കൈകൾ ചെയ്താൽ എളുപ്പത്തിൽ നമുക്കതിനു സാധിക്കും. അതിനിതാ 3 വ്യത്യസ്ത വഴികൾ. ഒന്ന് പരീക്ഷിച്ചു നോക്കൂ. ഉപകാരപ്പെടും തീർച്ച.

കട്ടിങ് ബോർഡ് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും സവാള അരിഞ്ഞതിനു ശേഷം. ഇത്തരം സന്ദർഭത്തിൽ ഒരു കഷ്ണം ചെറുനാരങ്ങ ഉപ്പ് പൊടിയിൽ മുക്കിയ ശേഷം കട്ടിങ് ബോർഡിൽ റബ്ബ് ചെയ്യാം. ശേഷം കഴുകി തുടച്ചു സൂക്ഷിക്കാം.

അതുപോലെ തന്നെ പ്രയാസമേറിയ കാര്യമാണ് മിക്സിയുടെ ജാർ വൃത്തിയാക്കുന്നത്. കൈ മുറിയാനും സാധ്യതയുണ്ട്. എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനു മിക്സിയുടെ ജാറിൽ അൽപ്പം ചൂട് വെള്ളം ഒഴിച്ച് അതിലേക്കു ലിക്വിഡ് ഡിഷ് വാഷർ ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കാം.

കോഫി ഗ്രൈൻഡറിൽ കാപ്പിക്കുരു പൊടിച്ചെടുത്തതിന് ശേഷം അതിന്റെ ബ്ലേഡിൽ പൊടിയുണ്ടെങ്കിൽ ഒന്നോ രണ്ടോ ബ്രഡ് സ്ലൈസ് ഇട്ടു നന്നായി പൊടിച്ചെടുക്കുക. മാറ്റിയ ശേഷം തുണികൊണ്ടു തുടച്ചെടുക്കാം. നന്നായി വൃത്തിയായി കിട്ടും. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.