അൾസർ മാറാൻ ഇത് കുടിച്ചാൽ മതി…!

നേരത്തും കാലത്തും ഭക്ഷണം കഴിക്കാതെ കറങ്ങി നടക്കുന്ന ആണ്‍മക്കളെ അമ്മമാര്‍ ഓര്‍മിപ്പിക്കാറുണ്ട്. ‘സമയത്തിന് വല്ലതും കഴിച്ചോ. അള്‍സര്‍ പിടികൂടെണ്ട എന്ന്.’ ഭക്ഷണക്രമത്തിലെ വ്യതിയാനം മാത്രമല്ല എച്ച്. പൈലോറി ബാക്ടീരിയയുടെ പ്രവര്‍ത്തനവും രോഗ ഹേതുവാകുന്നു. ഉദരത്തില്‍ കാണുന്ന പ്രശ്‌നം മാത്രമല്ല അള്‍സര്‍. ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന വ്രണവും അള്‍സറാണ്. വയറുസംബന്ധമായി ഉണ്ടാകുന്ന അള്‍സറിന് പെപ്റ്റിക് അള്‍സര്‍ എന്നാണ് പൊതുവേ പറയുന്നത്.

വയറുവേദനയും എരിച്ചിലും മുന്നറിയിപ്പായെത്തുന്ന ഈ രോഗം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദം, മദ്യപാനം, പുകവലി തുടങ്ങിയവ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ കൂടുതലാണെന്നതാണ് ഇതിനു കാരണം. ഗുളികയ്‌ക്കൊപ്പം വെള്ളം കുടിക്കാന്‍ പിശുക്കു കാണിക്കുന്നവര്‍ ജാഗ്രതെ. മരുന്നുകഴിക്കുമ്പോള്‍ കാണിക്കുന്ന അശ്രദ്ധയും അള്‍സറിനു കാരണമാകാറുണ്ട്. ഗുളിക ഇറങ്ങിപ്പോകാന്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക.

ഒരു കവിള്‍ വെള്ളത്തിനൊപ്പം ഗുളിക കഴിക്കുമ്പോള്‍ ഗുളിക പെട്ടെന്ന് ഇറങ്ങിപോകണമെന്നില്ല. അത് അന്നനാളത്തിലേക്കുള്ള വഴിയില്‍ തങ്ങിനിന്ന് അള്‍സറിന് കാരണമാകുന്നു. ഗുളികയുടെ തീക്ഷ്ണത കുറച്ച് അതിനെ അലിയിച്ചു കളയാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്.

ആഹാരം കഴിക്കുമ്പോള്‍ ദഹനം സുഗമമാക്കാനും വെള്ളം ധാരാളം കുടിക്കേണ്ടതായുണ്ട്. ഹൃദ്രോഗത്തിനുള്ള ആസ്പിരിന്‍പോലുള്ള ഗുളികകളും അള്‍സറിനു വഴിവയ്ക്കാറുണ്ട്. ഇത്തരം ഗുളികകള്‍ ദീര്‍ഘകാലം കഴിക്കേണ്ടിവരുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗമാണ് അള്‍സറിനുള്ള മറ്റൊരു കാരണം. സ്റ്റിറോയിഡ് അല്ലാത്ത ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക