ഇത് ഒറ്റയ്ക്ക് പോരാടി നേടിയ വിജയമോ അതോ പരാജയമോ?? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ… | Alone Movie Theatre Response Malayalam

Alone Movie Theatre Response Malayalam : മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘എലോൺ’. ഇന്ന് മുതൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ഇപ്പോൾ മികച്ച റിവ്യൂസ് ആണ് ലഭിക്കുന്നത്. സംവിധായകൻ ഷാജി കൈലാസും മോഹൻലാലും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകരും ആരാധകരും കാത്തിരുന്നത്. എന്നാൽ ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ‘എലോൺ’ തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് നേടിയത്.
കേരളത്തിൽ മാത്രം 200 റോളം തിയറ്ററുകളിൽ ആണ് എലോൺ റിലീസ് ചെയ്യ്തിരിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം റിലീസിന് എത്തിയിട്ടുണ്ട്.മോഹൻലാലിന്റെ 2023 ലെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ സിനിമ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകൻ മുൻപ് പറഞ്ഞിരുന്നു.പിന്നീട് ഈ തീരുമാനം മാറ്റി തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ചെയ്തു.

എന്നാൽ ആരാധകർ ഇപ്പോൾ അഭിപ്രായപെടുന്നത് തീയറ്ററിൽ വന്നിലായിരുന്നെങ്കിൽ നഷ്ടമായേനെ എന്നാണ്. മുൻപ് ഒരു ഹൊറർ എന്റർടെയ്നർ ആണോ ചിത്രം എന് സംശയം ഉളവാക്കുന്ന ചിത്രത്തിന്റെ ടീസറുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഇതിന് മുൻപ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച സിനിമ രാജേഷ് ജയരാമനാണ് തിരക്കഥ എഴുതി 2009 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.
ഛായാഗ്രഹണം നിർവഹിച്ചത് അഭിനന്ദന്‍ രാമാനുജം ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, കൂടാതെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.