എല്ല് തേയ്മാനം കൊണ്ട് ബുദ്ധിമുട്ടേണ്ട…!! ഒഴിവാക്കാന്‍ സഹായിക്കും ഈ കാര്യങ്ങൾ…!!!

എല്ലു തേയ്‌മാനം പലരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. പ്രായമായവരിലും ചെറുപ്പക്കാരിലും ഇപ്പോൾ ഇത് കണ്ടു വരുന്നു. ഇത് എങ്ങനെ തടയാം അല്ലെങ്കിൽ തേയ്മാനം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ കാൽസ്യം എത്തുന്നുണ്ട്. എന്നാൽ ശരീരം വേണ്ടത്ര ഉൾകൊള്ളാത്തതാണ് മിക്കവാറും പ്രശ്നം. കായികാഭ്യാസികൾ, സൈക്കിൾ ചവിട്ടുന്നവർ, ലോഡിങ് തൊഴിലാളികൾ എന്നിവരിൽ എല്ലു തേയ്‌മാനത്തിന്റെ തോത് പൊതുവെ കുറവാണെന്നു പറയാം.

എന്നാൽ ശരീരത്തിൽ വേണ്ടത്ര വ്യായാമങ്ങൾ ഇല്ലാത്തവർക്കാണ് കൂടുതലായി ഈ പ്രശ്നം കണ്ടു വരുന്നത്. ആർത്ത വിരാമം സംഭവിച്ചവർക്കാണ് സ്ത്രീകളിൽ കൂടുതലായുള്ളത്. ഉപ്പിന്റെ ഉപയോഗം കൂടുന്നതും ചായ കാപ്പി എന്നിവ കൂടുതലായും ഉപയോഗിക്കുന്നതും ഇത് കൂട്ടും.

അൽപ്പം പ്രായമായവരിലാണ് കാൽസ്യത്തിന്റെ അഭാവം നല്ല പോലെ കാണുന്നത്. ഇവർക്ക് പച്ചക്കറികൾ കൊടുക്കുന്നത് നന്നായി വ്യായാമം ചെയ്യുന്നതും ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. അതുപോലെ പുകവലിക്കുന്നവരിലും ഏറ്റവുമധികം കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്നം കൂടിയാണിത്. ശരീരം വിയർക്കും വിധം നല്ല പോലെ വ്യായാമം ചെയ്യുന്നതാണ് ഇത് തടയാനുള്ള ഏക മാർഗം. credit : P4 Pachila