സൗത്ത് ഇന്ത്യയിൽ തന്നെ ഇത് ആദ്യത്തേത്.!! പുതിയ തുടക്കത്തിന് തിരി കൊളുത്തി ഉദ്ഘാടനം ചെയ്‌ത്‌ അല്ലു അര്‍ജ്ജുന്‍; കണ്ണ് തള്ളിക്കും ദൃശ്യാനുഭവം.!! | Allu Arjun New Theater Inauguration Malayalam

Allu Arjun New Theater Inauguration Malayalam : ഹൈദരാബാദിലെ അമീര്‍പേട്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ‘ഐക്കണ്‍ സ്റ്റാര്‍’ അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ സിനിമസുമായുള്ള പാര്‍ട്ട്നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍ ‘എഎഎ സിനിമാസ്’ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ താരമായ അല്ലു അര്‍ജ്ജുനെ കാണാനായി ധാരാളം ഫാന്‍സും സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.

സുനില്‍ നാരംഗിന്റെ വാക്കുകള്‍: “എഎഎ സിനിമാസിലെക്ക് സ്വാഗതം. മൂന്നുലക്ഷം സ്ക്വയര്‍ ഫീറ്റ് ആണ് ഈ കോംപ്ലക്സിന്റെ വിസ്തീര്‍ണ്ണം. മൂന്നാം നിലയില്‍ മുപ്പത്തയ്യായിരം സ്ക്വയര്‍ ഫീറ്റില്‍ ഫുഡ്‌ കോര്‍ട്ടിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നാലാം നിലയിലാണ് അഞ്ചു സ്ക്രീനുകളുള്ള എഎഎ സിനിമാസ്. ഇവിടത്തെ സ്ക്രീന്‍ 2വില്‍ LED സ്ക്രീനാണുള്ളത്. സൌത്ത് ഇന്ത്യയിലെ LED സ്ക്രീനുള്ള ഏക മള്‍ട്ടിപ്ലെക്സാണ് എഎഎ സിനിമാസ്. പ്രൊജക്ഷന്‍ ആവശ്യമില്ലാത്ത ഈ സാങ്കേതികവിദ്യ ദൃശ്യമികവിലും ഏറെ മുന്നിലാണ്.

പ്രേക്ഷകര്‍ക്ക് നയനാനന്ദകരമായ ഒരു അനുഭവമായിരിക്കും ഇത് നല്‍കുക. സ്ക്രീന്‍ 1 അറുപത്തേഴ് അടി ഉയരമുള്ളതും, ബാര്‍ക്കോ ലേസര്‍ പ്രൊജക്ഷനും അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയും ഉള്ളതുമാണ്. ഹൈദരാബാദിലെതന്നെ ഏറ്റവും വലിയ സ്ക്രീനാണിത്. ലോകോത്തരനിലവാരമുള്ള ശബ്ദനിലവാരമാണ് ഈ സ്ക്രീനുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുക. കുറവുകളൊന്നും വരുത്താതെയാണ് ഇവിടത്തെ ലോബിയും ഒരുക്കിയിരിക്കുന്നത്, പ്രേക്ഷകര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു” അല്ലു അരവിന്ദ് പറയുന്നു, “എഎഎ സിനിമാസ് അന്താരാഷ്‌ട്രനിലവാരമുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.

ഉന്നത സാങ്കേതികവിദ്യകളോടെയാണ് സുനില്‍ നാരംഗ് ഇതോരുക്കിയത്. LED സ്ക്രീന്‍ ഉള്ള സൗത്ത് ഇന്ത്യയിലെ ഏക മള്‍ട്ടിപ്ലെക്സും എഎഎ സിനിമാസ് ആണെന്നതും എടുത്തുപറയേണ്ടതാണ്. എഎഎ സിനിമാസ് ഇത്രയും ഗംഭീരമായി ഒരുക്കാനായത് സുനില്‍ നാരംഗിന്റെയും കുടുംബത്തിന്റെയും കൂട്ടമായ പരിശ്രമത്താല്‍ത്തന്നെയാണ്. പ്രേക്ഷകര്‍ക്ക് മികവുറ്റൊരു അനുഭവമായിരിക്കും ഇത് എന്നതില്‍ സംശയമില്ല.”

Rate this post