ഇതൊന്നും സുധി ചേട്ടനെ മറന്നിട്ടല്ല.!! ചില കമ്മിറ്റ്മെന്റുകളുടെ ഭാഗം മാത്രമാണ്; കണ്ണ് നിറഞ്ഞ് ആലിസ് ക്രിസ്റ്റി ലൈവിൽ.!! | Alice Christy About Kollam Sudhi Video VIral Malayalam

Alice Christy About Kollam Sudhi Video VIral Malayalam : കൊല്ലം സുധിയുടെ വേർപാടിന് ശേഷം ലക്ഷ്മിയും നക്ഷത്രയും ആലീസ് ക്രിസ്റ്റിയും അടക്കമുള്ള സഹതാരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കൊല്ലം സുധിയെ പറ്റിയുള്ള വീഡിയോയുമായി രംഗത്തെത്തിയിരുന്നു. നിറഞ്ഞ കണ്ണുകളോടെ തുടക്കം മുതൽ ഒടുക്കം വരെ കരഞ്ഞു കൊണ്ടായിരുന്നു ലക്ഷ്മി നക്ഷത്ര സുധിയെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചത്. അതേസമയം തന്നെ ആലീസ് ക്രിസ്റ്റിയുടെ വീഡിയോയും ആളുകൾ ഏറ്റെടുക്കുകയാണ്.

ചില ആളുകൾ പേഴ്സണൽ മെസ്സേജ് അയച്ച് വളരെ മോശം രീതിയിൽ സംസാരിക്കുന്നു എന്ന് പറഞ്ഞ് താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സുധിച്ചേട്ടനെ ഞങ്ങൾ ഒരിക്കലും മറന്നിട്ടില്ല. മറക്കുകയുമില്ല. അദ്ദേഹത്തിൻറെ വേർപാട് സമ്മാനിച്ച ആഘാതത്തിലും ട്രോമയിലും ആണ് എല്ലാവരും. അതുകൊണ്ടുതന്നെ ഷൂട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എല്ലാവരും തങ്ങളുടെ പേഴ്സണൽ ഷൂട്ടുകൾ പോലും നിർത്തിവെച്ച് പരസ്പരം ഒരു കോൺടാക്ട് കാത്തുസൂക്ഷിക്കുന്നുണ്ട്.

അതിന് കാരണം ആരും ഒക്കെ ആയിട്ടില്ല എന്നതുകൊണ്ട് തന്നെയാണ്. സ്റ്റാർ മാജിക്കിലുള്ള എല്ലാവരും ഒരു കുടുംബം പോലെ തന്നെയായിരുന്നു. അതുകൊണ്ട് ഇനി ആ വേദിയിൽ പോയി നിന്ന് എങ്ങനെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യും എന്നൊന്നും അറിയില്ല. എന്നാൽ ഇന്നലെ വൈകുന്നേരം ഈവനിംഗ് റൂട്ടിൻ എന്ന പേരിൽ എന്റെ ചാനലിൽ നിന്ന് ഒരു വീഡിയോ പോയത് പലരും വിമർശന കമൻറുകൾ അയക്കുന്നതിന് കാരണമായി അതിൻറെ സത്യാവസ്ഥ ഇതാണ്.. നമ്മൾ ചില ബ്രാൻഡുകാർക്ക് ചില കമ്മിറ്റ്മെന്റുകൾ നൽകിയിട്ടുണ്ട്.

അവരുടെ പ്രമോഷൻ വീഡിയോ ഇന്ന ദിവസം പോസ്റ്റ് ചെയ്യാമെന്ന്. അതിന്റെ ഭാഗമായി മാത്രമാണ് അത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. സ്റ്റാർ മാജികിലെ മറ്റു താരങ്ങളും യൂട്യൂബ് ചാനൽ നടത്തിവരുന്നവരാണ്. ഇതൊക്കെ സുധിച്ചേട്ടൻ പോയതിനുശേഷം ചിരിച്ചു കളിച്ച് എടുത്ത വീഡിയോസ് അല്ല. കഴിഞ്ഞ ആഴ്ചയും ഫ്രീ ആയിരുന്നപ്പോഴും ഒക്കെ ഷൂട്ട് ചെയ്തു വെച്ച വീഡിയോകളാണ്. ഇനിയും എന്റെ എട്ടു വീഡിയോസ് പുറത്തുപോകാൻ ഉണ്ടെന്നും ആലിസ് ക്രിസ്റ്റി പറയുകയുണ്ടായി.

4.1/5 - (14 votes)