നിറവയറിൽ തന്റെ പ്രിയതമനോടൊപ്പം തിളങ്ങി ആലിയ ഭട്ട്; വൈറലായി താര ദമ്പതികളുടെ വീഡിയോ… | Alia Bhatt Pregnancy Malayalam

alia bhatt pregnancy malayalam : ബോളിവുഡ് സിനിമാ ലോകത്ത്‌ തങ്ങളുടെ അഭിനയ വൈഭവം കൊണ്ടും ശൈലി കൊണ്ടും ലക്ഷക്കണക്കിന് സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ താരങ്ങളാണല്ലോ രൺവീർ കപൂറും ആലിയ ഭട്ടും. സിനിമയിൽ എന്നപോലെ തന്നെ ജീവിതത്തിലും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഇവർ കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു അഞ്ചു വർഷത്തെ പ്രണയ കാലത്തിന് വിരാമിട്ടു കൊണ്ട് വിവാഹിതരാവുന്നത്.

ബോളിവുഡ് സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കിയ ഈ ഒരു വിവാഹത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളായി മാറുകയായിരുന്നു ഇരുവരും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ഒരു വിവാഹ ചടങ്ങിന് ശേഷം ഏറെ വൈകാതെ തന്നെ താനൊരു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്ന സന്തോഷ വാർത്ത ആലിയ ഭട്ട് തന്നെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല തന്റെ ഗർഭകാല ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ഇപ്പോഴിതാ തങ്ങളുടെ പ്രിയ താര ദമ്പതികളുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നിറവയറിൽ അതി സുന്ദരിയായി തന്റെ പ്രിയതമനായ രൺബീറിനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ആലിയയുടെ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു.

ഇളം പിങ്ക് നിറത്തിലുള്ള ടോപ്പിലും ബ്ലാക്ക് നിറത്തിലുള്ള ജീൻസിലും താരം തിളങ്ങിയപ്പോൾ കൂളിംഗ് ഗ്ലാസോടുകൂടി സ്റ്റൈലിഷ് ലുക്കിൽ നീല നിറത്തിലുള്ള ടീഷർട്ടും ജീൻസുമായിരുന്നു രൺബീറിന്റെ വേഷം. ഈയൊരു ചിത്രങ്ങളും വീഡിയോകളും ആരാധക ഗ്രൂപ്പുകളിലും മറ്റും ക്ഷണനേരം കൊണ്ട് തന്നെ ഇടം പിടിക്കുകയായിരുന്നു. അതിനാൽ തന്നെ അമ്മയാകാൻ ഒരുങ്ങുന്ന ആലിയക്കും പ്രിയതമൻ രൺബീറിനും നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്…