ഇത് ഞാൻ; പ്രസവ ശേഷം ആലിയ ബട്ട്!! കുഞ്ഞ് പിറന്നതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവച്ച് ബോളിവുഡ്ഡ് സുന്ദരി… | Alia Bhatt After Delivery Look Viral Malayalam

Alia Bhatt After Delivery Look Viral Malayalam : ജനപ്രിയ നടിയും ആരാധകരുടെ നെഞ്ചിടിപ്പുമായ പ്രശസ്ത ഹിന്ദി സിനിമ താരം ആലിയ ഭട്ട് പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഷെയർ ചെയ്തു. മമ്മ എന്ന് എഴുതിയ ഒരു ചുവന്ന കോഫി മഗ് പിടിച്ചു നിൽക്കുന്ന ആലിയയുടേതാണ് ഇൻസ്റ്റാഗ്രാം ചിത്രം. ചിത്രത്തിൽ താരത്തിന്റെ മുഖം വ്യക്തമല്ല. എന്നാൽ “ഇട്സ് മി” എന്ന തലകെട്ടോട് കൂടിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പങ്കിട്ടിരിക്കുന്നത്.

പതിനേഴു ലക്ഷത്തിൽ അധികമാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രത്തിന് ഒരു ദിവസം കൊണ്ട് ലഭിച്ച ലൈക്കുകൾ. ആലിയ ഭട്ട് അമ്മയായിട്ട് കുറച്ചു നാളുകൾ ആയതേ ഉള്ളൂ. സുന്ദരിയായ ഒരു കുഞ്ഞി മകളാണ് ആലിയക്കുള്ളത്. അൽമാ കപൂർ എന്നാണ് കുഞ്ഞിന്റെ പേര്. നവംബർ 6 2022 ലാണ് അൽമയുടെ ജനനം. സ്വന്തം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് തന്റെ കുഞ്ഞ് വന്നത് എന്നും കുഞ്ഞി അൽമ തന്റെ ഭാഗ്യം ആണെനും ആലിയ വിശ്വസിക്കുന്നു.

പ്രമുഖ സിനിമ നിർമ്മാതാവായ മഹേഷ്‌ ഭട്ട് ആണ് ആലിയയുടെ അച്ഛൻ .പ്രശസ്ത സിനിമ താരമായ സോണി റസസ്ധാനയാണ് ആലിയയുടെ അമ്മ. ആലിയയുടെ വിവാഹം ഈ അടുത്ത നാളുകളിലാണ് കഴിഞ്ഞത്. ആലിയയുടെ വരൻ ഹിന്ദി സിനിമ താരം രൺബീർ കപൂർ ആണ്. രൺബീർ കപൂറും ആലിയയും അഭിനയിച്ച അവസാന സിനിമ ‘ബ്രഹ്മസ്ത്ര പാർട്ട്‌ വണ് – ശിവ’.

ഇനിയും താൻ തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്ന് ആലിയ ആരാധകർക് വാക്ക് നൽകിയിരുന്നു. അമ്മ ആയത് കൊണ്ട് തന്റെ പാഷൻ ആയ അഭിനയം നിർത്തില്ലെന്നും കുഞ്ഞിനേം കൊണ്ട് ഉയരങ്ങളിലേക്ക് പറക്കുമെന്നും താരം പറയുന്നു. ഒരുപാട് അവാർഡുകൾ നേടിയ ഒരു ഹിന്ദി സിനിമ താരമാണ് ആലിയ ഭട്ട്. 2022 ലെ ടൈം ഇമ്പാക്ട് അവാർഡ് ആലിയ കരസ്തമാക്കിയിരുന്നു.

Rate this post