അപ്പൻ ഈ സമയത്ത് കൂടെയില്ല എന്ന സങ്കടം ഉണ്ടെങ്കിലും ഞാനിന്ന് ഏറെ സന്തോഷവാനാണ്!! ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസങ്ങളിൽ ഒന്നാണിത്… | Alby Francis Share Happy News Malayalam

Alby Francis Share Happy News Malayalam : സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നുവന്ന താരമാണ് അപ്സര. ജയന്തി എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. ചെറിയ ചില വാശികളും പിണക്കങ്ങളും കുശുമ്പും എല്ലാം ഉള്ള വ്യക്തിയാണ് താരം പരമ്പരയിൽ. എന്നാൽ തന്റെ ജീവിതത്തിൽ ഇതിൽനിന്ന് എല്ലാം വിപരീതമായി ഉള്ള ഒരു വ്യക്തിത്വവും. ഒരു വില്ലത്തി വേഷമാണ് പരമ്പരയിൽ താരത്തിനുള്ളത്. ഈയടുത്താണ് അപ്സരയും സംവിധായകനായ ആൽബി ഫ്രാൻസിസും വിവാഹിതരാകുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത് എങ്കിലും സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹം വലിയ ഒരു ആഘോഷമായിരുന്നു. ചോറ്റാനിക്കരയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. രണ്ടുവർഷത്തെ നീണ്ട പ്രണയത്തിനു ഒടുവിലാണ് വിവാഹത്തിലേക്ക് ഇരുവരും കടന്നത്. കാന്തപുരം സ്വദേശിയായ അപ്സര 8 വർഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ്. ടെലിവിഷൻ പരമ്പരകളിൽ മാത്രമല്ല നിരവധി ടെലിവിഷൻ ഷോകളിലും താരം നിറഞ്ഞുനിൽക്കുന്നു. അപ്സര മുഖ്യ വേഷത്തിൽ എത്തിയ ഉള്ളത് പറഞ്ഞാൽ എന്ന പരമ്പര സംവിധാനം ചെയ്തത് ഭർത്താവായ ആൽബി ഫ്രാൻസിസ് തന്നെയാണ്.

മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ഈ പരമ്പരയിലെ അപ്സര അവതരിപ്പിച്ച കഥാപാത്രത്തിന് തേടിയെത്തിയിരുന്നു. ആരാധകരുമായി എപ്പോഴും ചേർന്ന് നിൽക്കുന്ന പ്രകൃതമാണ് അപ്സരക്കും ഭർത്താവ് ആൽബി ഫ്രാൻസിനും. അതുകൊണ്ടുതന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം എന്ന് പറയുന്നത് ആൽബി തന്റെ അനിയന്റെ കുഞ്ഞിനെ കയ്യിൽ എടുത്തു നിൽക്കുന്ന ഒരു ചിത്രമാണ്.
അപ്സരയും കൂടെയുണ്ട്. ചിത്രത്തിന് താഴെയായി ആൽബി ഇങ്ങനെ കുറിച്ചിരിക്കുന്നു. “ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആൺകുട്ടി. Fabio aji… ഞങ്ങൾ വല്യപ്പനും വല്യമ്മയും ആയതിന്റെ സന്തോഷത്തിലാണ്. ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസങ്ങളിൽ ഒന്നാണിത്. എന്റെ അനിയന്റെ മകനെ ആദ്യമായി കയ്യിൽ എടുത്തപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി. എന്റെ അപ്പൻ ഈ സമയത്ത് കൂടെയില്ല എന്ന സങ്കടം ഉണ്ടെങ്കിലും ഞാനിന്ന് ഏറെ സന്തോഷവാനാണ്. ഒരുപാട് ഒരുപാട് എന്റെ പൊന്നു ചുന്ദരാപ്പി…”
View this post on Instagram