മാതളത്തിന്റെ 10 അത്ഭുത ഗുണങ്ങൾ.!! ആരും അറിയാതെ പോകരുത്..

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ഒരുപാട് ഗുണങ്ങളുള്ള ഇവയിൽ വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫല൦ കൂടിയാണ്. ശരീരത്തെ നന്നായി തണുപ്പിക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്.

ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫല൦ കൂടിയാണ് മാതളനാരങ്ങ. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുകായും ചെയ്യുന്നു. മാതളത്തിന്റെ അല്ലികള്‍ ഇടക്കിടെ തിന്നുന്നത് വിശപ്പുണ്ടാകാന്‍ ഉത്തമമാണ്. പ്രത്യേകിച്ചും കുട്ടികളില്‍ കാണുന്ന വിശപ്പില്ലായ്മ പരിഹരിക്കാന്‍ മാതളം ഉത്തമമാണ്.

അതിസാരത്തിനും വയറുകടിക്കും നല്ലൊരു ഔഷധ൦ കൂടിയാണ്. മാതളച്ചാര്‍ കുടിക്കുന്നത് വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും. ഗര്‍ഭിണികളിലെ ശര്‍ദ്ദിലും വിളര്‍ച്ചയും മാതളം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ മാറ്റാം. രക്തം വെക്കുന്നതിനും നല്ലതാണ്.

വൃക്ക രോഗങ്ങളെ തടയാന്‍ മാതളം സഹായിക്കുന്നു. വൃക്കരോഗികൾ ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്. ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ പലരും ഉപയോഗിക്കുന്നു. credit:MALAYALAM TASTY WORLD