ശാപം പിടിച്ചൊരു അപ്പനായി അലൻസിയർ; വ്യത്യസ്ത പ്രമേയവുമായി അപ്പൻ ഓ ടി ടിയിൽ റിലീസ് ആയി… | Alansier As Appan Movie Release News Malayalam

Alansier As Appan Appan Movie Release News Malayalam : സ്നേഹ രഹിതനായ ഒരച്ഛനെ അവതരിപ്പിക്കുന്ന ചിത്രമാണ് “അപ്പൻ”. ഡാർക്ക്‌ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മജുവാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആർ. ജയകുമാറും മജുവും ചേർന്നാണ്. വാത്സല്യത്തിന്റെ പ്രതീകമായാണ് അച്ഛൻ പലപ്പോഴും സിനിമയിലും സാഹിത്യത്തിലും കട൬ുവരാറ്. ഡാർക്ക്‌ കോമഡിയുടെ സാങ്കേതങ്ങൾ ഉപയോഗിച്ച് പരുക്കനും സ്നേഹരഹിതനുമായ ഒരച്ഛനെ ചിത്രം അവതരിപ്പിക്കുന്നു.’ഞ്ഞൂഞ്’എന്ന മകൻ കഥാ പാത്രത്തെയാണ് സണ്ണി വെയ്ൻ ചിത്രത്തിൽ അവതരപ്പിക്കുന്നത്.

അപ്പനമ്മമാരോടു൦ ഭാര്യയോടു൦ കുഞ്ഞിനുമൊത്തു ഒരു മലയോര ഗ്രാമത്തിൽ ജീവിച്ചു പോരുകയാണയാൾ. കട്ടിലിൽ തളർന്നു കിടക്കുന്ന ഇട്ടിച്ചനാണ് ഞ്ഞൂഞ്ഞിന്റെ അപ്പൻ. സ്നേഹ രാഹിത്യത്തിന്റെ ആൾരൂപമാണ് ഇട്ടിച്ചൻ. ഭാര്യയോടും മക്കളോടും പെരുമാറുന്നത് കാണുമ്പോൾ വ്യക്തമാണ് പേരമകനോട് പോലും വാത്സല്യത്തോടെ ഇട്ടിച്ചൻ പെരുമാറുന്നില്ല. കിടന്ന കിടപ്പിൽ മൂത്രമൊഴിക്കുകയും വിസർജിക്കുകയും ചെയ്യുന്ന ഇട്ടിച്ചൻ ആലോചിക്കുന്നത് മുഴുവൻ കുടുംബത്തെ ദ്രോഹിക്കാനാണ്. അയാളുടെ അട്ടഹാസവും അശ്ലീലം നിറഞ്ഞ പാട്ടുകളും വീട്ടുകാരെ ഉറങ്ങാൻ സമ്മതിക്കില്ല .

ദുഷ് പേര് പേറുന്ന ഇട്ടിച്ചന്റെ മകൻ എന്ന നിലയിലാണ് ഞ്ഞൂഞ് നാട്ടുകാർക്ക് സുപരിചിതൻ. ഭാര്യയോടും കുഞ്ഞിനുമൊത്തുള്ള സുഖ ജീവിതത്തെ അത് തടസപ്പെടുത്തി. തളർന്നു കിടക്കുന്നതിനു മുൻപ് അന്യ സ്ത്രീകളെ അയാൾ വീട്ടിൽ പാർപ്പിച്ചിരുന്നു. ഇതൊക്കെ കാണുന്ന അമ്മയെ ഓർക്കുമ്പോൾ അപ്പൻ ചത്ത മതി എന്ന ചിന്തയാണ് ഞ്ഞൂഞ്ഞിന്. ഇട്ടിച്ചൻ കയറി പിടിക്കാത്ത സ്ത്രീകൾ ആ നാട്ടിലുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ഇട്ടിച്ചന്റെ മരണവാർത്ത കാത്തിരിക്കുന്ന ആളുകൾ ഒരുപാടായിരുന്നു.ഒരിക്കൽ സ്വന്തം കുഞ്ഞു ചോദിക്കുന്ന ചോദ്യത്തിന് മുന്നിൽ ഞ്ഞൂഞ് പകച്ചുപോയി.

സംവിധായകൻ മജുവും ആർ. ജയകുമാറും ചേർന്നെഴുതിയ തിരക്കഥ പ്രേക്ഷക മനസ്സിൽ ആഴ്‌നിറങ്ങാൻ പര്യാപ്തമാണ്. വിനോദ് ഇല്ലം പിള്ളിയുടെയും പപ്പുവിന്റെയും ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊന്ന്.ഡോൺ വിൻസെന്റിന്റെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സണ്ണി വെയ്ൻ പ്രോഡക്ഷൻസും ടൈനി ഹാൻഡ്‌സ് പ്രോഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത് മണംബ്രക്കാട്ട് എന്നിവരും ചേർന്നാണ് അപ്പൻ നിർമിച്ചിരിക്കുന്നത്. തീക്ഷ്ണമായ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവയ്ക്കുന്ന ചിത്രം ഒരു നീറ്റലോടെയല്ലാതെ കണ്ടിരിക്കാൻ കാണികൾക്ക് കഴിയില്ല.2022 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രം സോണി മാക്സിലൂടെയാണ് പുറത്തിറങ്ങിയത്.