ഒറ്റക്ക് കഴിക്കാതെ എനിക്കും കൂടെ താ!! അല്ലിയുടെ ബ്രേക്ക് ഫെസ്റ്റിനരികിൽ കൊതിയോടെ സൊറോ; വീഡിയോ പങ്കുവെച്ച് സുപ്രിയ… | Alankrita Menon Prithviraj And Zorro Breakfast Video Malayalam

Alankrita Menon Prithviraj And Zorro Breakfast Video Malayalam : നടൻ പൃഥ്വിരാജ് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. പൃഥ്വിയുടെ മകൾ അല്ലി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ്. സൊറോ എന്ന ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തു നായ താരത്തിന്റെ പൊന്നോമനയാണ്.
പൃഥ്വിയുടെ മകൾ അല്ലി ടേബിളിൽ ഇരുന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനിടെ നമ്മുടെ സോറോ കസേരയിൽ കാല് വെച്ച് നിന്ന് അല്ലിയെ നോക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സുപ്രിയ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത് ‘ ഗിവ് മി സം ബ്രേക്ഫാസ്റ് അല്ലി, ഐ റൈറ്റ് ഹിയർ നെക്സ്റ്റ് ടു യു എന്നാണ് ‘ അടുത്തിടെ സൊറോയുടെ മൂന്നാം പിറന്നാൾ താര കുടുംബം ആഘോഷിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
അല്ലിയുടെ കൂട്ടുകാരൻ കൂടിയാണ് സൊറോ എന്ന നായക്കുട്ടി. എന്നാൽ നമ്മുടെ അല്ലി തന്റെ അച്ഛന്റെയോ അമ്മയുടേയോ തോളത്തു കയറിയാൽ പിന്നെ സൊറോ അടങ്ങി ഇരിക്കാറില്ല കൂടാതെ അവനും വേണം എപ്പോഴും അവർക്കിടയിൽ ഒരിടം. ഈ കുടുംബം പ്രിയപ്പെട്ട സൊറോ കുട്ടിയുടെ പിറന്നാളിന് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. പൃഥ്വിരാജിന്റെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവ് കൂടിയായ സുപ്രിയ മേനോൻ സൊറോയെ കയ്യിലെടുത്ത് കേക്ക് മുറിച്ച് പിറന്നാൾ ദിവസം വലിയ രീതിയിൽ ആഘോഷമാകുന്ന ചിത്രം വൈറൽ ആയിരുന്നു.
താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ആരാധകരുടെ മനം കവർന്നു. ആരാധകർക്ക് പൃഥ്വിരാജിനെ പോലെ തന്നെ മകൾ അലംകൃതയോടും വലിയ ഇഷ്ടമാണ്. സ്നേഹത്തോടെ മകളെ അല്ലിമോൾ എന്നാണ് ആരാധകർ വിളിക്കുന്നത്. അല്ലിയുടെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സുപ്രിയ മേനോൻ ഇടക്കെല്ലാം പങ്കുവയ്ക്കാറുണ്ട്. മുൻപ് സുപ്രിയ വളർത്തുനായ സോറോയെ അല്ലി താലോലിക്കുന്ന ഫൊട്ടോ പോസ്റ്റ് ചെയ്ത്തിരുന്നു.
View this post on Instagram