മഞ്ഞിൽ വിരിഞ്ഞ പൂവിലെ സുജ വിവാഹിതയായി!! സീരിയല്‍ താരങ്ങള്‍ ഒന്നടങ്കം എത്തി കല്യാണത്തിന്; വിവാഹ വീഡിയോ വൈറൽ… | Akhina Shibu Get Married Malayalam

Akhina Shibu Get Married Malayalam : ഇതാണ് സ്നേഹം!! വിവാഹത്തിനും സോനെയെയും അഞ്ജനയും ചേർത്തുപിടിച്ച് മലയാളികളുടെ പ്രിയതാരം… ടെലിവിഷൻ പരമ്പരകളിലെ താരങ്ങളെല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കരുതുന്ന താരങ്ങളുടെ  വിശേഷങ്ങൾ എല്ലാം അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. താരങ്ങളുടെ വിവാഹങ്ങളും ആഘോഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഖിനാ ഷിബുവിന്റെ വിവാഹം കഴിഞ്ഞ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ  സുജാ എന്ന കഥാപാത്രത്തെയാണ് അഖിന അവതരിപ്പിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും പങ്കെടുത്ത ചടങ്ങിൽ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അഞ്ജനെയും സോനയെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന സുജയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. 

അരുൺ പാറയിലാണ് പ്രിയ താരത്തിന്റെ വരൻ.  പ്രിയ താരത്തിന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറികഴിഞ്ഞു. റെഡ് ഗോൾഡൻ കല്യാണ സാരിയില്‍ അതീവ സുന്ദരിയായാണ് അഖിന എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു തരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.  നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും അഖിന സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

സീരിയലിൽ അഖിനയ്ക്കു പുറമേ മാളവിക വെയിൽസ്, യുവ കൃഷ്ണ, രേഖ രതീഷ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ് അഖിന. ആൽബം സോങ്സിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം നിരവധി റീൽസ് വീഡിയോകളും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഖിനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളും അഖിന പങ്കുവയ്ക്കാറുണ്ട്. കോട്ടയം സ്വദേശിനിയാണ് താരം. ഷോർട്ട് ഫിലിമിലും അഖിന അഭിനയിച്ചിട്ടുണ്ട്.

Rate this post