മഞ്ഞിൽ വിരിഞ്ഞ പൂവിലെ സുജയ്ക്ക് വിവാഹം!! തകൃതിയായി ബ്രൈഡൽ ഷവർ ആഘോഷങ്ങൾ; കറുപ്പ് ഗൗണിൽ വെട്ടിത്തിളങ്ങി അഖിന… | Akhina Shibu Bride to be party Malayalam

Akhina Shibu Bride to be party Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്. പൊതുവെ ചാനലിലെ പരമ്പരകളെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കാറാണ് പതിവെങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ഹിറ്റ് പരമ്പര വർഷങ്ങളായി തുടരുകയാണ്. ഈ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

നടി രേഖ രതീഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് ശക്തമായ കഥ കൊണ്ടുകൂടി ഹൃദയഹാരിയായി മാറുകയാണ്. ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ സുജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിനയുടെ സ്വകാര്യവിശേഷമാണ് ആരാധകർ ആഘോഷമാക്കുന്നത്. താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകൾ മുൻപേ തന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. താരത്തിന്റെ എൻഗേജ്മെൻറ് സമയത്തുള്ള ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

കയ്യിൽ മെഹന്തിയണിഞ്ഞുള്ള അഖിനയുടെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അഖിനയുടെ ബ്രൈഡ് ടു ബി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അഖിന അവതരിപ്പിക്കുന്നത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നത് പോലെ തന്നെ സുജയെയും സീരിയൽ പ്രേക്ഷകർക്ക് വലിയ കാര്യമാണ്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ അഖിനയുടെ വിവാഹം ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകർ. ഹിറ്റ്‌ പരമ്പര മഞ്ഞിൽ വിരിഞ്ഞ പൂവ് വർഷങ്ങളായി പ്രേക്ഷകഹൃദയങ്ങൾ കവരുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ പരമ്പര മുന്നോട്ടുപോകുന്നത്. റേറ്റിങ്ങിലും മുൻപന്തിയിലാണ് ഈ പരമ്പര. യുവാ കൃഷ്ണ, മാളവിക, ശാലു മേനോൻ, അഖിൽ ആനന്ദ് തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്ന പരമ്പരയാണ് മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്.

Rate this post