നമ്മുടെ മക്കൾക്ക് മാതൃകയാക്കാൻ ഇതാ ഒരു കൊച്ചു മിടുക്കൻ,ഒരൊറ്റ മുറി വീട്ടിൽ നിന്ന് പഠിച്ചു പ്ലസ് ടുവിന് ഒന്നാമതെത്തിയ മിടുക്കന്റെ കഥ

സ്വന്തമായി സോപ്പ് ഉണ്ടാക്കി വിറ്റ് ബുക്കും പഠന ചിലവും സ്വന്തമായി നടത്തി പഠിച്ചു സ്വർണ തിളക്കത്തോടെ വിജയിച്ച അഖിൽ രാജ് എന്ന മിടുക്കന്റെ ജീവിതമാണ് ഇത്. വീട്ടിലെ ദാരിദ്രത്തിൽ പഠന ചിലവിനു വേണ്ടി സ്വന്തമായി സോപ്പ് ഉണ്ടാക്കി വിറ്റു നടന്ന കൊച്ചുപയ്യൻ പ്ലസ് ടു ഫലം വന്നപ്പോൾ 1073 മാർക്ക് .ലിയതുറ മിഷ്യനറി സ്കൂളിൽ ഒന്നാമനായ കഥ അത്ഭുതത്തോടെ അല്ലാതെ കേൾക്കാൻ ആകില്ല.

അഖിലിന്റെ വീട്ടിലെ സ്ഥിതി അറിഞ്ഞ ആരും ഈ വിജയത്തിന് ഈ മിടുക്കന് മനസ്സറിഞ്ഞ് ഒരു സല്യൂട്ട് അടിച്ചു പോകും. പുന്നശ്ശേരി മംഗലം തുടലി കൊങ്ങളുവിള വീട്ടിൽ കൂലിപ്പണിക്കാരായ സാധു രാജ് ക്രിസ്റ്റൽ ബീന ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് അഖിൽ രാജ്. ദിവസേന 44 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ എത്താനും തിരിച്ചെത്താനും ഉള്ള വണ്ടിക്കൂലി പുസ്തകം ഇതൊക്കെ നിത്യ ദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ അച്ഛൻ എത്ര നോക്കിയാലും നടക്കില്ല എന്ന് അഖിലിന് നന്നായി അറിയാം.

പ്ലസ് വണ്ണിൽ പഠിക്കവെ സ്കൂളിലെ എൻ എസ് എസിന്റെയും കരിയർ ഗൈഡൻസ്ന്റെയും ക്ലാസ്സിൽ ഒരു ദിവസത്തെ സോപ്പ് നിർമാണ ക്ലാസ് ഉണ്ടായിരുന്നു.അതിൽ പങ്കെടുത്തതോടെയാണ് അഖിലിന്റെ ജീവിതം മാറി മറന്നത്.ഒരൊറ്റ ദിവസത്തെ ക്ലാസ് ആയിരുന്നു,പക്ഷെ അതിൽന്ന തന്നെ മുഴുവനായും പഠിച്ചെടുത്തു. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ആ ധൈര്യത്തിലാണ് വീട്ടിൽവന്ന് ശ്രമിച്ചു നോക്കുന്നത്. ദാരിദ്ര്യത്തിൽ ആണെങ്കിലും മകൻ ആവശ്യപ്പെട്ടപ്പോൾ സോപ്പ് ഉണ്ടാക്കാനുള്ള സാധനങ്ങൾ ഒക്കെ അച്ഛൻ വാങ്ങി നൽകി. ആദ്യം ഉണ്ടാക്കിയപ്പോൾ ശരിയായില്ല. എന്നാൽ പിന്നീട് ശരിയായി വന്നു. സോപ്പ് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർമാർക്ക് ആദ്യം സോപ്പ് നൽകി. ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് അഖിലും കുടുംബവും താമസം. വീട് എന്ന് പറയാനാകാത്ത കൂരയാണ് വീടിന്റെ സ്ഥിതി സ്ഥിതി. ഇതിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് സോപ്പ് നിർമ്മാണം. കെമിക്കൽ ചേർക്കാതെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് സോപ്പ് നിർമ്മിക്കുന്നത്. വീട്ടിൽ ഉണ്ടാക്കി ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് കിട്ടിയതോടെയാണ് വിൽപ്പന ആരംഭിച്ചത്. ടീച്ചർമാർക്കും കൂട്ടുകാർക്കും നൽകി.

സോപ്പ് വിറ്റു കിട്ടിയ കാശിൽ നിന്ന് തന്നെയാണ് പ്ലസ് ടു പഠിക്കാൻ ആവശ്യമായ എല്ലാ പഠന സാമഗ്രികളും പുസ്തകവും വാങ്ങിയത്, മാത്രമല്ല അച്ഛനെ തെറിയ തുക നൽകി സഹായിക്കാനും സാധിച്ചു ഈ കൊച്ചു മിടുക്കന്, വീഡിയോ കാണാം..

എല്ലാവര്ക്കും പ്രയോജനപ്പെടുന്ന ഈ വീഡിയോ ഇഷ്ടപെട്ടാൽ മാക്സിമം എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കുക,ലൈക് ചെയ്യാനും മറക്കരുത്..