മാരാർക്ക് ഇതിൽ പരം എന്ത് വേണം.!? അഖിലിന്റെ പേര് ശരീരത്തിൽ പച്ചകുത്തി ആരാധിക.!! ആരാധികയെ ചേർത്ത് പിടിച്ച് അഖിൽ മാരാർ.!! | Akhil Marar Fan Girl Tattoo Viral

Akhil Marar Fan Girl Tattoo Viral : സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ വിന്നറും ആയ അഖിൽ മാരാരെ അറിയാത്ത മലയാളികൾ കാണില്ല.ബിഗ്‌ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ താരം കൂടിയാണ് അഖിൽ. ഒരു താത്വിക അവലോകനം എന്ന പൊളിറ്റിക്കൽ കോമഡി ചിത്രം സംവിധാനം ചെയ്ത അഖിൽ മാരാർ ചാനൽ ചർച്ചകളിലും നിറ സാനിധ്യം ആയിരുന്നു.

രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ ചില പരസ്യ പ്രസ്താവനകൾ കൊണ്ടും പ്രശസ്തനായിരുന്നു അഖിൽ മാരാർ. അങ്ങനെയാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മലയാളം സീസൺ 5 ലേക്ക് അഖിലിന് ക്ഷണം ലഭിക്കുന്നത്. എന്നാൽ ഈ ഒരു ഷോ അഖിൽ മാരാർ എന്ന വ്യക്തിയെ മാറ്റി മറിക്കുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. നിറയെ ഹേറ്റേഴ്‌സും ആയി അകത്തേക്ക് പോയ അഖിൽ തിരിച്ചിറങ്ങിയത് കൈ നിറയെ ആരാധകരുമയാണ്.

ഏറ്റവും ബുദ്ധിപരമായും തന്ത്രപരവുമായി ഗെയിം കളിച്ചിരു‍ന്ന അഖിലിനെ തോൽപ്പിക്കാൻ മറ്റു മത്സരാർത്ഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാൽ അഖിലിന്റെ മുന്നേറ്റത്തിന് കരുത്തേക്കിയത് പ്രേക്ഷകർ ആയിരിന്നു. അവസാനം നടന്ന ഫാമിലി റൗണ്ടോടെ പുറത്ത് നിന്ന് വന്ന മത്സരാർത്ഥികളുടെ കുടുംബങ്ങളും ഏറെ ഇഷ്ടപ്പെടുന്ന മത്സരാർത്ഥി അഖിൽ തന്നെയാണെന്ന് തുറന്ന് പറഞ്ഞിരുന്നു.

അഖിലിന്റെ കൂടുതൽ ആരാധകരും അമ്മമാരും യുവതികളും കുട്ടികളും ഒക്കെയാണ്. ഇപോഴിതാ അഖിലിന്റെ പേര് കയ്യിൽ പച്ച കുത്തിയ യുവതിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.ഉദ്ഘടാനത്തിനിടയിൽ അഖിൽ മാരാരെ കാണാൻ വന്ന ആരാധികയുടെ കയ്യിലാണ് അഖിൽ മാരാർ എന്ന് പച്ച കുത്തിയത്.എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയാണ് അഖിലിന്റെ ആ ആരാധിക. പച്ച കുത്തിയത് കണ്ടപ്പോൾ അഖിൽ പെൺകുട്ടിയെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. അഖിലിനെ ഇനി വീട്ടിൽ പോയി കാണും എന്നാണ് പെൺകുട്ടി പറയുന്നത്.

Rate this post