നേടിയെടുത്ത സമ്മാനം.!! കാത്തിരിപ്പിന് ഒടുവിൽ അർഹതപ്പെട്ട സമ്മാനം അഖിലിന്റെ കൈകളിൽ; ബിഗ്ഗ്‌ബോസ് തന്ന അതിഥിയെ പരിചയപ്പെടുത്തി താരം.!! | Akhil Maarar New Maruti Suzuki Fronx By Bigg Boss
Akhil Maarar New Maruti Suzuki Fronx By Bigg Boss : മലയാളത്തിൽ ഏറ്റവും ആരധകരുള്ള ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. സീസൺ 5 വിജയിയായത് സംവിധായകനായ അഖിൽ മാരാർ ആയിരുന്നു. ബിഗ്ബോസിൽ വരുന്നതിന് മുന്നേ സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ച താരമാണ് അഖിൽ.
അഖിലിൻ്റെ ആദ്യ ചിത്രമായിരുന്നു ‘ഒരു താത്വിക അവലോകനം’. എന്നാൽ ബിഗ്ബോസ് സീസൺ 5-ൽ വന്നതിനു ശേഷമാണ് താരത്തെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. ബിഗ്ബോസിൽ വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള താരം പ്രേക്ഷകർക്ക് വേണ്ടി വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഭാര്യയും മക്കളുമൊത്തുള്ള ഓണ വിശേഷമൊക്കെ താരം ചാനലിലൂടെ പങ്കുവച്ചിരുന്നു.
ബിഗ്ബോസ് സീസൺ വിന്നറാകുന്നവർക്ക് വ്യത്യസ്തമായ സമ്മാനങ്ങളാണ് നൽകിയിരുന്നത്. സീസൺ 5 വിന്നറായ അഖിൽ മാരാരിന് 50 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. നികുതി തുക കഴിച്ചാണ് അഖിൽ മാറാറിന് ലഭിക്കുക. എന്നാൽ അഖിലിന് പ്രതീക്ഷിക്കാതെ ലഭിച്ച കാറായിരുന്നു മാരുതി സുസുകിയുടെ ഫ്രോങ്കോ എന്ന പുതിയ സ്റ്റൈൽ കാർ.
ഒരു കാർ ആദ്യമേ അഖിലിനുണ്ടായിരുന്നെങ്കിലും ഈ കഴിഞ്ഞ ആഗസ്തിലായിരുന്നു താരം 67.90 ലക്ഷം രൂപ വിലവരുന്ന വോൾവോയുടെ സെഡാൻ എസ് 90 താരം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ ബിഗ്ബോസ് സമ്മാനമായ 7.47 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെ വില വരുന്ന മാരുതി സുസുക്കിയുടെ ഫ്രോങ്ക് എന്ന കാർ ലഭിച്ചിരിക്കുകയാണ്. സമ്മാനമായി ലഭിച്ച കാറിൻ്റെ താക്കോൽ കൈമാറുന്ന വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാര്യയും മക്കളും താരത്തിൻ്റെ സന്തോഷത്തിൽ പങ്കാളികളായി ഉണ്ടായിരുന്നു.