അജിത്തും ശാലിനിയും എന്ത് കൊണ്ട് എസ്.പി.ബിയെ കാണാൻ വന്നില്ല. വിവാദം വേണ്ട മറുപടിയുമായി എസ്.പി.ചരൺ!!

ഇന്ത്യൻ സിനിമാ ലോകത്തിന് ഏറ്റവും വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം മൂലം ഉണ്ടായത്. 16 ഇന്ത്യൻ ഭാഷകളിലായി 40,000 ലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. ഏറെ ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത ആരാധകരും മറ്റ് സഹപ്രവർത്തകരും ഏറ്റെടുത്തത്. അപ്രതീക്ഷിതമായി കോവിഡ് രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമായിരുന്നു എന്ന തരത്തിലാണ് ഇതുവരെയുള്ള വാർത്തകൾ പുറത്തിറങ്ങിയത്.

അദ്ദേഹത്തിന്റഎ ആരോഗ്യത്തിനായി പ്രാർത്ഥനയോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ കാത്തിരുന്നത്. അതെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹം അന്തരിച്ചപ്പോൾ നിവരധി ആളുകളാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെട്ടുത്താൻ എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരം വിജയ് എത്തിയിരുന്നു. വിജയുടെ അച്ഛനായും എസ്.പി.ബി അഭിനയിച്ചിട്ടുണ്ടായിരുന്നു.

എസ് പി.ബിയുടെ മകൻ എസ്.പി ചരൺന്റെ അടുത്ത സുഹൃത്തായിരുന്നു അജിത്ത് എന്തുകൊണ്ട് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകകൾക്ക് എത്തിയില്ല എന്നതായിരുന്നു ഇപ്പോൾ ഉയരുന്ന ചോദ്യം. വിമർശനം വ്യാപകമായതോടെ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുക്കുകയാണ് എസ്.പി. ചരൺ. അജിത്ത് വന്നിരുന്നോയെന്നും വിളിച്ചിരുന്നോ എന്നും നിങ്ങൾ അറിയേണ്ട കാര്യമില്ല. അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പിതാവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.

എന്റെ പിതാവിന്റെ വിയോഗത്തിൽ കുടുംബത്തിനൊപ്പമമിരുന്ന് ദുഖം പങ്ക് വയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അത് ചെയ്യട്ടെ. അദ്ദേഹം വന്നോ എന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം ഞങ്ങൾക്ക് അച്ഛനം നഷ്ടപ്പെട്ടു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഗായകനെ നഷ്ടപ്പെട്ടു. അജിത്ത് എന്തുചെയ്തു എന്നതിനെ കുറിച്ചല്ല ഇപ്പോൾ സംസാരിക്കേണ്ടത്. ഈ നഷ്ടത്തിൽ നിന്ന് കരകേറാൻ ഞങ്ങൾക്ക് സമയം വേണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.