തല അജിത്ത് പിറന്നാൾ ആഘോഷം കണ്ടോ!? ഗംഭീര സർപ്രൈസ് ഒരുക്കി സിനിമയും താര ലോകവും; ആവേശത്തിൽ ആരാധകർ… | Ajith Kumar 52 Birthday Malayalam

Ajith Kumar 52 Birthday Malayalam : മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തെന്നിന്ത്യൻ സിനിമ താരങ്ങളിൽ പ്രധാനിയാണ് അജിത് കുമാർ. താരത്തിന്റെ പുതിയ സിനിമകൾക്കായി മലയാളികളും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും അജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. താരത്തിന്റെ പ്രിയ പത്നിയുടെ പേരാണ് ശാലിനി.

ശാലിനിയും മലയാള സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ്. അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി സിനിമാ ലോകത്തുനിന്നും വിട്ടുനിൽക്കുന്നത്. ശാലിനിയും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.അജിത്തിന്റെ തായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് തുനിവ്. പൊങ്കൽ റിലീസ് ആയി എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. 1980കൾ തൊട്ട് സിനിമ ലോകത്ത് സാന്നിധ്യമാണ് അജിത്ത്. അജിത്ത് എന്ന നായകനെ ഇഷ്ടപ്പെടാത്ത ആരാധകർ എന്ന പോലെ തന്നെ താരങ്ങളും ഇല്ല എന്ന് വേണം പറയാൻ.

കാരണം ഇപ്പോൾ അതിനുള്ള തെളിവാണ് സമൂഹമാധ്യമങ്ങളിൽ അജിത്തിനായി ആശംസകൾ നേർന്നുകൊണ്ട് എത്തുന്ന താരനിര. അജിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി താരങ്ങളാണ് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്. തമിഴ് സിനിമ നടൻ, സംവിധായകൻ എന്നി നിലകളിൽ പേരുകേട്ട വിഗ്നേഷ് ശിവൻ, നടി ഭാവന തുടങ്ങി നിരവധി പേർ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നു.

അജിത്തിന് ഒപ്പം ഉള്ള ഒരു ചിത്രവും, ഇതിനെ വീഡിയോ കോൾ ചെയ്ത് ആശംസകൾ പറയുന്ന ഭാവനയുടെ ചിത്രവും , അജിത്തും ഭാവനയും ഒന്നിച്ച് അഭിനയിച്ച ചില പാട്ടുകളും ചേർത്താണ് ഭാവന ആശംസകൾ അറിയിച്ചിരിക്കുന്നത്. Happy Birthday dearest Ajith sir എന്ന അടിക്കുറിപ്പ് പോലെയാണ് വിഗ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം Happiest birthday to this wonderful human have a splendid year ahead എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെയും അജിത്തിനുള്ള ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആരാധകരും എത്തുന്നുണ്ട്.

Rate this post