ഉരുളക്കിഴങ്ങിന് പകരക്കാരൻ, ഇരട്ടി ഗുണവും!! നിങ്ങൾ അറിഞ്ഞിരിക്കണം

എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു പറയാം. ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല പക്ഷെ ഗുണത്തിൽ കേമൻ. അരനൂറ്റാണ്ട് മുൻപ് വരെ കേരളത്തിൽ എല്ലായിടത്തും ഇവാ കാണപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില്‌ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. കാച്ചിൽ ചെറുകിഴങ്ങ്, പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം, ചെറുകിഴങ്ങിറെയോ കാച്ചിലിന്റെയോ ഇലകൾക്ക് സാമ്യം, വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയോള്ളൂ. മേക്കാച്ചിൽ പോലെ വള്ളികളിൽ മുകളിൽ 100 ഗ്രാം മുതൽ ഒന്നര കിലോ വരെ തുക്കമുള്ളവ ഉണ്ടാകുന്നു, അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം.. നല്ല മൂപ്പ് ആയാൽ അടതാപ്പ് വള്ളികളിൽ നിന്ന് വിഴും.

കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. കറിവച്ചാൽ ഉരുളക്കിഴങ്ങിലും രുചി ആണ്. പുറമേയുള്ള തൊലിയും, തൊട്ടു താഴെ പച്ച നിറമുള്ള ഭാഗവും ചെത്തി നീക്കിയില്ലെങ്കിൽ കയ്പുണ്ടാകും. രോഗികൾക്ക് കൂടി ഇത് കഴിക്കാം. നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത് അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.