അമ്മയുടെ സൽവാറിൽ അഴകോടെ അഹാന!! 25 വർഷം പഴക്കമുള്ള ചുരിദാറിൽ തിളങ്ങി 27 വയസുകാരി… | Ahaana Krishna Shines In Mother Sindhu Krishna Salwar Of 25 Years Old Viral Entertainment News malayalam

Ahaana Krishna Shines In Mother Sindhu Krishna Salwar Of 25 Years Old Viral Entertainment News malayalam : നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അഹാന കൃഷ്ണ. കൃഷ്ണകുമാർ മേനോൻ എന്ന നടന്റെ മൂത്തമകളാണ് താരം. വളരെയേറെ ജനപ്രീതിയുള്ള മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് അഹാന. ടോവിനോ തോമസിനൊപ്പം ലൂക്കാ എന്ന ചിത്രത്തിൽ അഭിനയിച്ചതാണ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്.

ഈ കഥയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർക്കുന്നു. ആഹാന സമൂഹമാധ്യമങ്ങളിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഒരു നടിയെന്ന നിലയിൽ മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അഹാന തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അമ്മയുടെ ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള ഒരു ചുരിദാർ ധരിച്ച് ഒരു പ്രമോഷൻ പരിപാടിക്ക് എത്തിയിരിക്കുകയാണ് താരം. ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രം അടി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ വസ്ത്രം ധരിച്ച് എത്തിയത്. കറുപ്പുനിറത്തിലുള്ള ഈ ചുരിദാറിൽ താരം ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ചുരിദാറിന് യോജിക്കുന്ന രീതിയിലുള്ള ദുപ്പട്ട താരം കൂട്ടിച്ചേർത്തതാണ്. ഗോൾഡൻ വർക്കോട് കൂടിയ ഈ വസ്ത്രം അമ്മ എന്തു പണിയുമ്പോൾ അഹാനയ്ക്ക് രണ്ടു വയസ്സാണ് പ്രായം. അന്ന് ആനയെ എടുത്തു നിൽക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മസ്കറ്റിൽ നിന്നും വാങ്ങിയ ഈ ചുരിദാർ ഒരു പാക്കിസ്ഥാനി തയ്യൽക്കാരനാണ് നിർമ്മിച്ചു നൽകിയത്. ഈ വസ്ത്രം തുന്നുമ്പോൾ അത് ഇത്രയും വർഷങ്ങൾ നീണ്ട യാത്ര നടത്തുമെന്ന് തുന്നൽക്കാരൻ പോലും കരുതിയിട്ടുണ്ടാകില്ല എന്നാണ് ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

Rate this post