വീണ്ടും ഞെട്ടിച്ച് താരസുന്ദരി.!! ഇതാര് മൊണാലിസയോ.!? ചിത്രങ്ങളും വിഡിയോയും വൈറൽ.!! | Ahaana Krishna Photos Like Mona Lisa

Ahaana Krishna As Monalisa : ടോവിനോ തോമസിന്റെ നായിക കഥാപാത്രമായ ‘നിഹാരിക ബാനർജി’ ആയി ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അഹാന കൃഷ്ണ.

പിന്നീട്, വ്ലോഗറായി യൂട്യൂബിലൂടെ വലിയൊരു ആരാധക വൃന്ദത്തെ നേടിയ അഹാന, സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും, ചർച്ചചെയ്യപ്പെടുന്ന കുറിപ്പുകളുമായും അഹാന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. നടി പങ്കുവെച്ച ചിത്രങ്ങൾ, മൊണാലിസ ഛായാചിത്രവുമായി സാമ്യമുണ്ടെന്ന് ഒരു കൂട്ടം ആളുകൾ അഭിപ്രായം പറഞ്ഞതോടെ, അഹാനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അതിന് പിന്നാലെ, ‘ഇതാര് ഇന്ത്യൻ മൊണാലിസയൊ?’ എന്ന് ചോദിച്ച് ഒരുപാട് പേർ കമന്റ്‌ ബോക്സിൽ രംഗത്തെത്തി.

“നിങ്ങൾ എന്റെ കണ്ണുകളിൽ ആ തിളക്കം കാണുന്നുണ്ടോ? അതിന് കാരണം ഞാൻ നിരന്തരം സ്വപ്നം കാണുന്നതാണ്,” എന്ന അടിക്കുറിപ്പോടെയാണ് അഹാന ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ജിക്സൺ ഫോട്ടോഗ്രാഫിയുടെ ബാനറിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയത്.

മേക്കപ്പ് ആർടിസ്റ്റ് സാംസൺ ലെയ് ആണ് മൊണാലിസയെപ്പോലെ മനോഹരിയായി അഹാനയെ ഒരുക്കിയിരിക്കുന്നത്. അഹാനയുടെ പുതിയ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ‘അടി’, ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന ‘നാൻസി റാണി’ എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘അടി’യിൽ ഷൈൻ ടോം ചാക്കോയുടെ നായികയായിയാണ്‌ അഹാന അഭിനയിക്കുന്നത്. ‘നാൻസി റാണി’യിൽ അഹാനക്കൊപ്പം അജു വർഗീസ്, ബേസിൽ ജോസഫ്, അർജുൻ അശോകൻ, വൈശാഖ് നായർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.