പെട്ടന്നായിരുന്നു അത് വന്നത്..!! പാട്ട് കേട്ടതും സൂപ്പർ ഡാൻസുമായി താരസുന്ദരി… | Ahaana Lunki Dance

Ahaana Lunki Dance : മലയാളത്തിലെ യുവ നായികമാർക്കിടയിലെ പ്രധാനികളിൽ ഒരാളാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ താരം വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറുകയായിരുന്നു . അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ അഹാനയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി ഡാൻസ് ചെയ്യുന്ന താരത്തെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൂട്ടുകാരിയുടെ വിവാഹ പാർട്ടിയിൽ ആടിപ്പാടി തകർക്കുന്ന താരം. പാർട്ടിയിൽനിന്നുള്ള മറ്റ് ചിത്രങ്ങളും വീഡിയോകളും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

പെട്ടന്നായിരുന്നു അത് വന്നത്..!! പാട്ട് കേട്ടതും സൂപ്പർ ഡാൻസുമായി താരസുന്ദരി... | Ahaana Lunki Dance
പെട്ടന്നായിരുന്നു അത് വന്നത്..!! പാട്ട് കേട്ടതും സൂപ്പർ ഡാൻസുമായി താരസുന്ദരി… | Ahaana Lunki Dance

ഡിജെ പാർട്ടിയിൽ ഡാൻസ് കളിക്കുന്ന അഹാനയുടെ വീഡിയോ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത് .”കഴിഞ്ഞ 10 മിനിറ്റായി ഡിജെ തുടർച്ചയായി ഇംഗ്ലീഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു , അതും കേട്ട് ഞങ്ങൾ ഒരു വശത്ത് ഇരിക്കുമ്പോഴാണ് പെട്ടന്ന് അത് വന്നത് , ലുങ്കി ഡാൻസ് പ്ലേ ആകുന്നു, കേട്ടപ്പോൾ തന്നെ ഞങ്ങൾക്ക് ആവേശമായി നിങ്ങൾക്കും ഇത് ആവേശം ആകില്ലേ? എങ്കിൽ എന്നോട് പറയൂ,” എന്ന അടിക്കുറിപ്പോടെയാണ് അഹാന തന്റെ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ കളിക്കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും ഏതാനും ദിവസം മുൻപ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എന്റൊപ്പം വളർന്ന മറ്റൊരുവൾ കൂടി ഇന്നലെ വിവാഹിതയായിരിക്കുന്നു എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കോളേജ് പശ്ചാത്തലത്തിൽ ഒരുക്കുന്ന നാൻസി റാണി, അടി തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ.