പുത്തൻ ചിത്രങ്ങളിൽ തിളങ്ങി അഞ്ചു സുന്ദരികൾ..!! | Ahaana Krishna Family

Ahaana Krishna Family : നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരും സുപരിചിതരുമാണ്. ടോവിനോ തോമസിന്റെ നായികയായി ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ. പിന്നീട്, യൂട്യൂബ് ചാനലുകളിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അഹാനയും സഹോദരിമാരും മലയാളകളുടെ ഇഷ്ടം പിടിച്ചുപറ്റി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നഇവരുടെ ഫാമിലി ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പിന്തുടരുന്നതുക്കൊണ്ട് തന്നെ അഹാന പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. ഇത്തരത്തിലൊരു ഫാമിലി ഫോട്ടോഷൂട്ട് ആണ് കഴിഞ്ഞ ദിവസം അഹാന കൃഷ്ണ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചത്.

സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർക്കൊപ്പമുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നീലയും ലൈറ്റ് പർപ്പിളും നിറങ്ങളിലുള്ള ഔട്ട്‌ഫിറ്റ്‌ ആണ് അഹാനയും കുടുംബവും ധരിച്ചിരിക്കുന്നത്. പൂക്കളുടെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങൾ, ‘ഫ്ലവർ പവർ’ എന്ന അടിക്കുറിപ്പോടെയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഡിസൈനർ അസൻസിയ നസ്രിൻ ആണ് അഹാനയേയും കുടുംബത്തേയും ഫോട്ടോഷൂട്ടിനായി ഒരുക്കിയിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ റിസ്വാനും രജിഷയും ചേർന്നാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. വെസ്നിക് ഫാഷൻസ്‌ കോസ്റ്റ്യുമും മെറാൾഡ് ജ്വൽസ് ആക്സസ്സെറീസും ഒരുക്കി. സണ്ണി വെയ്ന്റെ നായികയായി എത്തിയ ‘പിടികിട്ടാപ്പുള്ളി’ എന്ന ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. വൈശാഖ് നായർ, അർജുൻ അശോകൻ, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ‘നാൻസി റാണി’ എന്ന ചിത്രമാണ് അഹാന ഇപ്പോൾ ചെയ്യുന്നത്. കൂടാതെ, ഷൈൻ ടോം ചാക്കോയുടെ നായികയായി ‘അടി’ എന്ന ചിത്രവും അഹാനയുടേതായി വരാനിരിക്കുന്നുണ്ട്.