അഹാന കൃഷ്ണ വിവാഹിതയാകുന്നു.!? ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവെച്ച് താരം; ചേച്ചിയുടെ വിശേഷം അറിഞ്ഞ ഞെട്ടലിൽ ഹന്‍സികയും.!! | Ahaana Krishna Bride To Be Photos Viral Entertainment News

Ahaana Krishna Bride To Be Photos Viral Entertainment News : യാതൊരു വിശേഷണവും ആവശ്യമില്ലാത്ത താരപുത്രിയാണ് ആഹാന കൃഷ്ണകുമാർ. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ അഹാനയുടെ എക്കാലവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ടോവിനോ തോമസ് നായകനായി എത്തിയ ലൂക്ക. ഞാൻ സ്റ്റീവ് ലൂപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ലൂക്കയിലെ നിഹാരികയായാണ് ഇന്നും ആളുകൾക്കിടയിൽ അറിയപ്പെടുന്നത്.

രണ്ടാമത്തെ ചിത്രമായ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അടക്കം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലൂക്കയിലൂടെ താരം മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ അഹാന അച്ഛൻറെ പാത ബന്ധുടർന്ന് അഭിനയത്തിലേക്ക് എത്തിയ ആദ്യത്തെ മകളാണ്. കൃഷ്ണകുമാറിന്റെ അഞ്ചുമക്കളിൽ മൂത്തവളായ അഹാന തൻറെ അഭിപ്രായങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയാറുണ്ട്. തനിക്ക് എന്ത് തോന്നുന്നു അത് ആരുടെ ആയാലും മുഖത്തുനോക്കി പറയുവാൻ എന്നും ശ്രമിക്കാറുണ്ട് താരം.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ബ്രൈഡ് ടു ബി വേഷത്തിൽ നിൽക്കുന്ന അഹാനയുടെ ചിത്രം താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം കമന്റുമായി എത്തിയത് അഹാനയുടെ സഹോദരി ഹൻസികയായിരുന്നു. രാവിലെ വരെ ഒരു കുഴപ്പവുമില്ലാതെ ഇരുന്ന സഹോദരി പെട്ടെന്ന് ഇങ്ങനെയൊരു വേഷത്തിൽ എത്തിയപ്പോൾ ഹൻസികയ്ക്ക് അടക്കം ആകാംക്ഷയും സംശയവുമാണ് തോന്നിയത് ഇതേ കാര്യം തന്നെ പ്രേക്ഷകർക്കും തോന്നുന്നുണ്ട്.

എന്നാൽ ചിത്രം കാണുന്നവർ പലതും ഊഹിക്കുന്നുമുണ്ട്. ഇതൊരു പരസ്യമാണെന്നും സഹോദരി പോലും അറിയാത്ത സ്ഥിതിക്ക് ഇതൊരു തമാശയാകാനാണ് സാധ്യത എന്നും ആളുകൾ പറയുന്നുണ്ട്. പുതിയ ഒന്നിന്റെ തുടക്കം എന്ന് പറഞ്ഞു കൊണ്ടാണ് അഹാന തൻറെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നീലഗൗണിൽ അതീവ മനോഹരിയായി ബ്രൈഡ് ടു ബി വേഷത്തിലെത്തിയിരിക്കുന്ന അഹാനയുടെ ചിത്രം കണ്ടപ്പോൾ തന്നെ നിരവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. തനിക്ക് ആശംസകൾ എത്തിയവർക്കൊക്കെ മറുപടി അഹാനയും നൽകിയിട്ടുണ്ട്. ചിത്രം കണ്ടപ്പോൾ ആദ്യം ഒരു അതിശയമാണ് തോന്നിയത് എങ്കിലും പിന്നീട് കാര്യം മനസ്സിലായ മട്ടാണ് പ്രേക്ഷകർക്ക് അധികവും.

5/5 - (1 vote)