തകർപ്പൻ നൃത്തച്ചുവടുകളുമായി അഹാനയും സഹോദരിമാരും

മലയാളികളുടെ പ്രിയ താരകുടുംബം ആണ് കൃഷ്ണകുമാറിന്റേത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്തമകള്‍ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ല നടിയാണെന്ന് തെളിയിക്കാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്.

അഹാനയുടെ പാതയിലൂടെ സഹോദരിമാരും സിനിമയിലേക്ക് എത്തി. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അഹാനയുടെയും സഹോദരിമാരുടെയും നൃത്ത ചുവടുകൾ ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ ഹിറ്റായി മാറി. വീഡിയോ കാണാം

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.