സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ആഗ്രഹം പങ്ക് വച്ച് പൃഥ്വിരാജ്!!!

സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ഒരു ആഗ്രഹം പങ്ക് വയ്ക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജ്. തന്റെ മുഴുവൻ കുടുംബവും ഒന്നിച്ചുള്ള ചിത്രമാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം പോസ്റ്റ് ചെയ്തത്. സുകുമാരൻ കുടുംബം എന്ന പേരിൽ അച്ഛൻ സുകുമാരൻ, അമ്മ മല്ലിക സുകുമാരൻ, ചേട്ൻ ഇന്ദ്രജിത്ത് അദ്ദേഹത്തിന്റെ ഭാര്യ പൂർണ്ണിമ ഇന്ദ്രജിത്ത്, അവരുടെ മക്കൾ പൃഥ്വിരാജ് ഭാര്യ സുപ്രിയ മകൾ അലംകൃത എന്നിവർ ഉൾപ്പെടുന്ന ഛായചിത്രമാണ് അദ്ദേഹം പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തത്.

നിരവധി അഭിമുഖങ്ങളിൽ പൃഥ്വിരാജ് തന്റെ അച്ഛനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 1970 കളിലെ പ്രമുഖ താരമായിരുന്നു സുകുമാരൻ. അഭിനയത്തോടൊപ്പം സിനിമാ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 70,80 കാലഘട്ടത്തിൽ സോമൻ, സുകുമാരൻ, ജയൻ കൂട്ട്‌കെട്ട് വളരെ പ്രസിദ്ധമായിരുന്നു. നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനാും പ്രതിനായകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

1997 ജൂണിൽ തന്റെ 49ാം വയസ്സിലായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും സിനിമയിൽ സജ്ജീവമായി. വില്ലൻ കഥാപാത്രമായിട്ടാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ ഇന്ദ്രജിത്ത് സുകുമാരൻ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. പിന്നീട് നായകനും സഹതാരവും കോമഡി റോളുകളും താരം അവതരിപ്പിച്ചു.

ഗാനാലാപന രംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ചലചിത്രത്താരം പൂർണ്ണിമ മോഹൻ ആണ് ഇന്ദ്രജിത്തിന്റെ ഭാര്യ. ശേഷം അനിയൻ പൃഥ്വിരാജ് സിനിമയിൽ സജ്ജീവമായി അഭിനയം മാത്രമല്ല. പാട്ടുപാടാനും സിനിമ സംവിധാനം ചെയ്യാനും തനിക്ക് സാധിക്കുമെന്ന് പൃഥ്വിരാജ് തെളിയിച്ചു. ജേർണലിസ്റ്റായ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ.