അറിയാതെ പോവരുതേ ഈ കിച്ചൻ ടിപ്സ്.. വീട്ടമ്മമാർക്ക് വരാരെയധികം ഉപകാരപ്രദമായ ചില അടുക്കള പൊടിക്കയ്യുകൾ.!!

അടുക്കള ജോലി എളുപ്പമാക്കി തീർക്കാൻ പറ്റിയ വളരെയധികം ഉപകാരപ്രദമായ വിദ്യകളെ കുറിച്ചാണ് പറയുന്നത്.നെയ്യ് പലപ്പോഴും നമ്മൾ കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കാറുള്ളത്. പെട്ടെന്ന് ഒരത്യാവശ്യം വന്നാൽ അതെടുക്കാൻ ബുദ്ധിമുട്ടാണ്.

ഇങ്ങനെ വരുമ്പോൾ ഒരു സ്പൂൺ നല്ലതുപോലെ ചൂടാക്കി അതുകൊണ്ട് നെയ്യ് എടുത്താൽ മതി. കൈപിടി ഇല്ലാത്ത പുട്ടുംകുറ്റി ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഇതിനായി ഒരു സോക്സ് അടിഭാഗം മുറിച്ചതിനു ശേഷം അതിനുള്ളിൽ പുട്ടുംകുറ്റി ഇട്ടാൽ മതി.

ചിറവയുടെ മൂടി നഷ്ടപ്പെടുകയാണെങ്കിൽ ഒരു പേസ്റ്റിന്റെ ട്യൂബ് എടുത്ത് അടിഭാഗം മുറിച്ചെടുത്ത് മൂടിയായി ഉപയോഗിക്കാവുന്നതാണ്. ഹോർലിക്സ് ഒക്കെ കഴിയാറായ സമയത്ത് കട്ടപിടിക്കാറുണ്ട്. കട്ടപിടിക്കാതിരിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.

ഗുളികയുടെ സ്ട്രിപ്പ് കത്രിക ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ കത്രികയുടെ മൂർച്ച കൂടിക്കിട്ടും. ഉപകാരപ്രദമായ അടുക്കള നുറുങ്ങുകൾ എന്തൊക്കെയാണെന്ന് വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Spoon & Fork with Thachy