അടുക്കിലും ചിട്ടയിലും അടുക്കള എപ്പോഴും സൂക്ഷിക്കാം.. 👌👌എളുപ്പത്തിൽ.. ശ്രദ്ധിക്കേണ്ട കൊച്ചു കാര്യങ്ങൾ.!!

അടുക്കള എപ്പോഴും അടുക്കും ചിട്ടയിലും സൂക്ഷിക്കുക എന്നത് വീട്ടിലെ സ്ത്രീകളെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ പ്രയാസം കൂടാതെ നമുക്കിതിന് സാധിക്കും. അധികം ശ്രദ്ധിക്കപ്പെടാത്തതും എന്നാൽ പ്രധാനപെട്ടതുമായ ചില കാര്യങ്ങൾ ഉണ്ട്.

മോഡേൺ കിച്ചൻ ഉപയോഗിക്കുന്നവർക്കല്ല കേട്ടോ. സാധാരണക്കാർക്ക് വേണ്ടിയാണ് ഈ കാര്യം പറയുന്നത്. സാധാരണക്കാരുടെ വീടുകളിൽ അടുക്കളകളിൽ കബോർഡുകൾ ഉണ്ടാകണമെന്നില്ല. വെറും റാക്കുകൾ മാത്രമുള്ളവർക്കു സാധനങ്ങൾ അടുക്കി വെക്കാൻ സ്ഥലം കുറവായിരിക്കും. ഓതിക്കുവെക്കാൻ കഴിയണമെന്നുമില്ല.

അങ്ങനെയുള്ളവർക്ക് ചെറിയ റാക്കുകളിൽ ബോട്ടിലുകളിലാക്കി സാധനങ്ങൾ അടുക്കി വെക്കാം. അതുപോലെ സ്റ്റീൽ സ്റ്റാൻഡ് ഉണ്ടെങ്കിൽ കഴുകിയ പാത്രങ്ങൾ അടുക്കി വെക്കാനും വെള്ളം വാർന്നു കിട്ടാനും നല്ലതാണ്. അതുപോലെ എല്ലാത്തരം ഓയിൽ ബോട്ടിലുകളിലും ഒരു ട്രേയിലാക്കി വെക്കാം.

മിക്സിയുടെ എല്ലാത്തരം ജാറുകളും വെക്കാനായി ഒരു ബാസ്കറ്റ് എടുക്കുകയാണെങ്കിൽ എല്ലാതും ഒതുങ്ങി ഇരിക്കുകയും സ്ഥലം കുറെ ഒഴിവായി കിട്ടുകയും ചെയ്യും. അതുപോലെ തന്നെ ഒരു സ്‌പൈസ് ബോക്സ് വാങ്ങുകയാണെങ്കിൽ എല്ലാത്തരം മസാല പൊടികളും ഒന്നിച്ചു തന്നെ ഇട്ടു വെക്കാനും എളുപ്പത്തിൽ അടുക്കാനും കഴിയും. credit : Spoon & Fork with Thachy