അടുക്കളയിൽ ഈ തെറ്റ് ചെയ്യുന്നവർ ദാരിദ്ര്യം വിളിച്ചു വരുത്തും😱😳

അടുക്കളയിൽ ഈ തെറ്റ് ചെയ്യുന്നവർ ദാരിദ്ര്യം വിളിച്ചു വരുത്തും😱😳 ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്. ഉദാഹരണത്തിന് അടുപ്പ്, വിറക് അല്ലെങ്കിൽ പാചക വാതകം സൂക്ഷിക്കുവാനുള്ള ഇടം, പാത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കഴുകുവാൻ ആവശ്യമായ ജലവിതരണം, അഴുക്കുകൾ ഒഴുക്കിവിടുവാൻ ആവശ്യമായ ഓവുകൾ, ദീർഘകാലം ആഹാരം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, അരയ്ക്കുവാനും പൊടിക്കുവാനും മുറിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, തുടങ്ങിവ. വീടുകളും ജോലിസ്ഥലങ്ങളിലും ആവശ്യാനുസരണം അടുക്കള സജ്ജീകരിക്കാറുണ്ട്.

ഗൃഹജോലികളിൽവച്ച് ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. അരിയുക, മുറിക്കുക, പാകംചെയ്യുക, വിളമ്പിവയ്ക്കുക എന്നീ ജോലികൾ അടുക്കളയിലാണു നിർവഹിക്കാറ്. ആയതിനാൽ ഇവ ഏറ്റവും കുറച്ചു സമയവും ഊർജവും ഉപയോഗിച്ച് നിർവഹിക്കത്തക്കരീതിയിലാണ് അടുക്കള സംവിധാനം ചെയ്യാറ്. അടുക്കളയുടെ സ്ഥാനം, വലിപ്പം, ആകൃതി, ജനാലകളുടെയും കതകുകളുടെയും സ്ഥാനം, അടുക്കള ഉപകരണങ്ങളുടെ സംവിധാനം ഇവയെല്ലാംതന്നെ ജോലിയുടെ ഫലപ്രദമായ നിർവഹണത്തെ സ്പർശിക്കുന്ന ഘടകങ്ങളാണു.

ആവശ്യാനുസരണം വിവിധ ആകൃതിയിലും വലിപ്പത്തിലും അടുക്കള നിർമ്മിക്കാറുണ്ട്. ഉപകരണങ്ങൾ, പാചകത്തിനുവേണ്ട മറ്റു സാമഗ്രികൾ എന്നിവ സൂക്ഷിക്കുന്നതിന് ഭിത്തിഅലമാരകളും അടുക്കളയിൽ സൗകര്യപ്പെടുത്തിയിരിക്കും. കുനിയുക, നിവരുക, ശരീരം ആയാസപ്പെട്ട് സാധനങ്ങൾ എത്തി എടുക്കുക മുതലായ അദ്ധ്വാനങ്ങൾ പരമാവധി കുറക്കുക്കുന്ന രീതിയിലാണ് അടുക്കള നിർമ്മിക്കാറ്. പഴയ സമ്പ്രദായവും ആധുനികസംവിധാനവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ ആഹാരം പാകംചെയ്യുന്നതിനുവേണ്ടി ഒരാൾ ചെലവഴിക്കുന്ന ഊർജ്ജം ആധുനിക സംവിധാനത്തിൽ ക്രമീകരിച്ച അടുക്കളയിൽ വളരെ കുറഞ്ഞതാണ്.

ഊണുമുറി, കലവറ എന്നിവയോട് ഏറ്റവും അടുത്തായിട്ടാണ് മിക്ക അടുക്കളുടെയും സ്ഥാനം. ചൂടും പുകയും മറ്റും ഏല്ക്കുന്നതുകൊണ്ട് വളരെവേഗം പൊട്ടലുകളും വിള്ളലുകളും അടുക്കളയിൽ ഉണ്ടാകാം. ഇതു തടയുന്നതിന് അഗ്നിരോധകസാമഗ്രികളും വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന കണ്ണാടിപ്രതലങ്ങളും, ശബ്ദം പുറത്തുകടക്കാത്ത തരത്തിൽ സംവിധാനം ചെയ്ത ഭിത്തികളും മറ്റുമുള്ള അടുക്കളകൾ നിലവിലുണ്ട്. ഹൃദ്രോഗികൾക്കുപോലും ആയാസരഹിതമായി പാചകജോലി നിർവഹിക്കുവാൻ സാധിക്കുന്നതരത്തിലുള്ള പ്രത്യേക അടുക്കളകൾ പ്രചാരത്തിലുണ്ട്. വൈദ്യുതോപകരണങ്ങൾ ഇന്നത്തെ അടുക്കളയിലെ ഏറ്റവും പ്രധാന ഘടകമാണ്. ആധുനിക അടുക്കള ആഹാരം പാകം ചെയ്യാനുള്ള സ്ഥലം മാത്രമല്ല കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരു വേദി കൂടിയാണ്. തുറന്ന അടുക്കള, മോഡുലർ അടുക്കള തുടങ്ങിയ രീതികൾ അടുക്കളയെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ വന്ന മാറ്റങ്ങൾക്കുദാഹരണമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ismayil VC ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post