അടുക്കളപ്പണികളെല്ലാം ഇനി വളരെ പെട്ടെന്ന് ചെയ്യാം.. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ അടുക്കള നുറുങ്ങുകൾ.!!

വീട്ടമ്മമാരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അടുക്കള വൃത്തിയാക്കൽ. എന്നാൽ എത്ര വൃത്തിയാക്കിയാലും വൃത്തിയാവാത്ത ഒന്നാണ് അടുക്കളയിലെ സിങ്ക് അല്ലെങ്കിൽ വാഷ് ബൈസൺ. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയാണെങ്കിൽ സിങ്ക് വെട്ടിത്തിളങ്ങും.

കുറച്ച് വാളൻ പുളി എടുത്ത് സിങ്കിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇരുപത് മിനുട്ട് കഴിഞ്ഞതിന് ശേഷം തേച്ചു കഴുകുക. സിങ്ക് വെട്ടിത്തിളങ്ങും. നാരങ്ങാ നീരും ഉപ്പും ചേർത്ത മിശ്രിതം സിങ്കിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് വൃത്തിയാക്കിയാൽ സിങ്ക് നല്ലതുപോലെ വൃത്തിയാക്കും.

ഉള്ളി വൃത്തിയാക്കുമ്പോൾ എരിച്ചിൽ മാറാൻ ഉള്ളി വൃത്തിയാക്കുന്നതിന് മുൻപ് അഞ്ചു മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. കൂടാതെ സവാള അരിയും മുൻപ് വെള്ളത്തിലിട്ടു വെച്ചാൽ അരിയുമ്പോഴുള്ള എരിച്ചിൽ ഉണ്ടാവില്ല. ഇന്ന് നാം കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ വിഷാംശം ഉള്ളവയാണ്.

പച്ചക്കറികളിലെ വിഷാംശം മാറാൻ വാളൻ പുളിയും ഉപ്പും ഇട്ട് വെള്ളത്തിൽ പച്ചക്കറികൾ ഇട്ടുവെച്ചാൽ മതി. കൂടുതൽ അടുക്കള നുറുങ്ങുകൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: HOMELY TIPS