കരിപിടിച്ച അടുക്കള തൂ വെള്ള ആകാനും, ഒരിക്കലും കരി ആവാതെ ഇരിക്കാനും, 5പൈസ ചിലവില്ലാത്ത ഇത് മതി…!

ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്. ഉദാഹരണത്തിന് അടുപ്പ്, വിറക് അല്ലെങ്കിൽ പാചക വാതകം സൂക്ഷിക്കുവാനുള്ള ഇടം, പാത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കഴുകുവാൻ ആവശ്യമായ ജലവിതരണം, അഴുക്കുകൾ ഒഴുക്കിവിടുവാൻ ആവശ്യമായ ഓവുകൾ, ദീർഘകാലം ആഹാരം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, അരയ്ക്കുവാനും പൊടിക്കുവാനും മുറിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, തുടങ്ങിവ. വീടുകളും ജോലിസ്ഥലങ്ങളിലും ആവശ്യാനുസരണം അടുക്കള സജ്ജീകരിക്കാറുണ്ട്.

ഊണുമുറി, കലവറ എന്നിവയോട് ഏറ്റവും അടുത്തായിട്ടാണ് മിക്ക അടുക്കളുടെയും സ്ഥാനം. ചൂടും പുകയും മറ്റും ഏല്ക്കുന്നതുകൊണ്ട് വളരെവേഗം പൊട്ടലുകളും വിള്ളലുകളും അടുക്കളയിൽ ഉണ്ടാകാം. ഇതു തടയുന്നതിന് അഗ്നിരോധകസാമഗ്രികളും വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന കണ്ണാടിപ്രതലങ്ങളും, ശബ്ദം പുറത്തുകടക്കാത്ത തരത്തിൽ സംവിധാനം ചെയ്ത ഭിത്തികളും മറ്റുമുള്ള അടുക്കളകൾ നിലവിലുണ്ട്.

ഹൃദ്രോഗികൾക്കുപോലും ആയാസരഹിതമായി പാചകജോലി നിർവഹിക്കുവാൻ സാധിക്കുന്നതരത്തിലുള്ള പ്രത്യേക അടുക്കളകൾ പ്രചാരത്തിലുണ്ട്. വൈദ്യുതോപകരണങ്ങൾ ഇന്നത്തെ അടുക്കളയിലെ ഏറ്റവും പ്രധാന ഘടകമാണ്. ആധുനിക അടുക്കള ആഹാരം പാകം ചെയ്യാനുള്ള സ്ഥലം മാത്രമല്ല കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരു വേദി കൂടിയാണ്. തുറന്ന അടുക്കള, മോഡുലർ അടുക്കള തുടങ്ങിയ രീതികൾ അടുക്കളയെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ വന്ന മാറ്റങ്ങൾക്കുദാഹരണമാണ്.

നമ്മുടെ എല്ലാവരുടെയും അടുക്കള കരി പിടിക്കാറുണ്ട് അല്ലെ…? അടുപ്പ് കത്തിക്കുമ്പോൾ അടുക്കള കരിപിടിക്കുന്നത് സ്വാഭാവികമാണ്. കരിപിടിച്ച അടുക്കള തൂ വെള്ള ആകാനും, ഒരിക്കലും കരി ആവാതെ ഇരിക്കാനും, 5പൈസ ചിലവില്ലാത്ത ഇത് മതി…! എങ്ങനെയാണെന്നറിയാൻ വീഡിയോ കാണാം