എല്ലാവർക്കും ഉപകാരപ്രദമായ അടുക്കള നുറുങ്ങുകൾ.. ആരും അറിയാതെ പോകല്ലേ.!!!

അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? അടുക്കളയിലെ പണികൾ വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ചെയ്തു തീർക്കാനുള്ള നുറുങ്ങുവിദ്യകൾ എന്തെല്ലാമാണെന്ന് നോക്കിയാലോ.

കപ്പലണ്ടി നമ്മൾ സാധാരണയായി വാങ്ങുമ്പോൾ തൊലി കളയാൻ ബുദ്ധിമുട്ടായിരിക്കും. ഇതിനായി കപ്പലണ്ടി ആദ്യം തിരുമ്മിയെടുത്തതിന് ശേഷം വലിയ ഓട്ടകളുള്ള ഒരു അരപ്പയിലേക്ക് ഇട്ട് അരിച്ചെടുത്താൽ മതി. കപ്പലണ്ടിയിലെ തൊലിയെല്ലാം പോയിക്കിട്ടും.

കുക്കർ ഉപയോഗിക്കുമ്പോൾ വെള്ളം പുറത്തേക്ക് ചീറ്റി പോകാറുണ്ട്. അതൊഴിവാക്കാൻ കുക്കറിൻറെ വാഷിൽ വെളിച്ചെണ്ണയോ ഓയിലോ തേച്ചുകൊടുത്താൽ മതി. കുട്ടികൾക്ക് ചുമയോ പനിയോ വരുമ്പോൾ ചുവന്നുള്ളി, തുളസി, കഞ്ഞിക്കൂർക്ക ഇവ ആവിയിൽ വേവിച്ചെടുത്ത് നന്നായി പിഴിഞ്ഞ് കൊടുത്താൽ മതി.

ഇതിൻറെ കൂടെ തേനും ചേർത്തുകൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് കുടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എല്ലാ ടിപ്സും വീഡിയോയിൽ വിശദമായി വീഡിയോയിൽ കാട്ടിത്തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്. credit : Minnuz Tasty Kitchen