അടുക്കളമാലിന്യം ദുർഗന്ധമില്ലാതെ കമ്പോസ്റ്റാക്കാം.!!!

ജൈവ കമ്പോസ്റ്റ് ചെടികൾ വളരാൻ അത്യുത്തമമായി വളമാണ്. വീട്ടിൽ അല്പം കൃഷിചെയ്യാൻ താത്പര്യമുള്ളവർക്ക് കമ്പോസ്റ്റ് ഉണ്ടാക്കിയാൽ മറ്റ് വളങ്ങളൊന്നും തന്നെ അതിൽ ചേർക്കാതെ ചെടി നടാം. അതിലൂടെ മികച്ച വിളവി തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കമ്പോസ്റ്റ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും.

എന്നാൽ അതിൽ നിന്ന് ദുർഗന്ധം വമികകുന്നു എന്നാണ് പലരുടേയും പരാതി. ദുർഗന്ധമില്ലാതെ തന്നെ നല്ല രീതിയിൽ കമ്പോസ്റ്റ് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അതും അടുക്കളയിലെ പച്ചക്കറി മാലിന്യം കൊണ്ട് തന്നെ ഉണ്ടാക്കാം. വീട്ടിൽ ബാക്കി വരുന്ന കേടായ പച്ചക്കറികളും. പാചകത്തിനു ശേഷം ഉണ്ടാവുന്ന പച്ചക്കറി തൊലിയുമെല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്.

വീട്ടിൽ നിങ്ങളുടെ ബാൽക്കണിയിൽ തന്നെ മികച്ച രീതിയിൽ ദുർഗന്ധമില്ലാതെ കമ്പോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി ഒരു ചട്ടി എടുക്കുക. അതിലേയ്ക്ക് പച്ചക്കറി അവശിഷ്ടങ്ങൾ ഇടുക. ഓരോ ലെയറുകളായി മാലിന്യം നിക്ഷേപിക്കുക. അതിലേയ്ക്ക് മണ്ണോ അല്ലെങ്കിൽ ചകിരി ചോറോ ഇടുക. ഒരു പഴയ തുണി ഉപയോഗിച്ച് ചട്ടിയുടെ മുകൾ ഭാഗം മൂടുക. പിറ്റേന്നും അത് തന്നെ തുടരക. അതിൽ കുറച്ച് കടലാസ് കഷ്ണങ്ങളും ഇട്ട് വയ്ക്കുക. അല്പം വെള്ളമ തളിക്കുകയും വേണം. ഇത് വീണ്ടും കെട്ടി വെയിലത്ത് വയ്ക്കുക. ഇത്തരത്തിൽ ചട്ടി നിറയുന്ന് വരെ ചെയ്യുക. ചട്ടി നിറഞ്ഞ ശേഷം 25 ദിവസം വരെ അത് കെട്ടി വയ്ക്കുക. നല്ല മികച്ച കമ്പോസ്റ്റ് റെഡി. ഇത് നിങ്ങൾക്ക് ചെടികൾക്ക് ഇട്ടു കൊടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. CREDITS വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.