വൈഷ്ണവിക്ക് രജിസ്റ്റർ ഓഫിൽ രഹസ്യ വിവാഹം; വരൻ ആരെന്ന് കണ്ടോ!? ജൂണിലെ മൊട്ടച്ചിയുടെ കല്യാണം കൂടാൻ താരങ്ങളും… | Actress Vaishnavi Venugopal Marriage News Viral Malayalam

Actress Vaishnavi Venugopal Marriage News Viral Malayalam:മലയാള സിനിമ താരം വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. വരൻ‌ രാഘവ് നന്ദകുമാർ ആണ്. ഒരു ഫോട്ടോ ഷൂട്ടിനിടെ സുഹൃത്ത് കൂടിയായ രാഘവ് നന്ദകുമാർ തന്നെ പ്രെപ്പോസ് ചെയ്യുന്ന വിഡിയോ വൈഷ്ണവി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് അടുത്തിടെ വൈറൽ ആയിരുന്നു‘ഫോട്ടോ ഷൂട്ട് പെട്ടെന്ന് ‘വിൽ യു മാരി മി’ നിമിഷങ്ങളായി മാറിയാൽ എന്ത് സംഭവിക്കും? ഞാൻ യെസ് പറഞ്ഞു’ എന്നാണ് താരം പങ്കുവെച്ച വിഡിയോയ്ക്കൊപ്പം കുറിച്ചത്.

വൈഷ്ണവി ജൂൺ എന്ന ചിത്രത്തിലെ ‘മൊട്ടച്ചി’ എന്ന കഥാപാത്രത്തിലൂടെ വളരെ ശ്രദ്ധേയയായ താരമാണ്. വൈഷ്ണവിയുടെ ആദ്യ ചിത്രം ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ ആയിരുന്നു. കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.വൈഷ്‌ണവി  വിവാഹിത ആയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ ദീർഘ കാല സുഹൃത്തായ രാഘവിനെ വരാനായി ലഭിച്ചതിൽ ഉള്ള സന്തോഷവും പങ്കുവെക്കുകയാണ് ഇപ്പോൾ.

താരങ്ങളായ അർച്ചന കവി, നൂറിൻ ഷറീഫ്, ഫഹിം സഫർ എന്നിവരും ഈ താരത്തിന്റെ വിവാഹ ചടങ്ങിനായി എത്തിയിരുന്നു . ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ (2018) ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റ ചിത്രം.മലയാള സിനിമയില്‍ ഒരു നായിക കൂടെ ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നു . ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടാണ് ചടങ്ങ് നടന്നത്.

ജൂണ്‍ എന്ന സിനിമയില്‍ രജിഷ വിജയന്റെ സുഹൃത്ത് ആയിട്ടാണ് വൈഷ്ണവി  എത്തിയത്. തുടർന്ന് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ ദിലീപിന്റെ മകളായും. ജനഗണമനയിലെ വേഷം ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മംമ്തയുടെ സഹോദരിയായ സന മരിയം എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ വൈഷ്ണവി ശ്രദ്ധേയമാക്കിയത്. തരത്തിന് വലിയ അഭിനയ സാധ്യതകളുള്ള വേഷമായിരുന്നു ചിത്രത്തിലേത്.

Rate this post