ഫെബ്രുവരിയില്‍ വിവാഹം നടത്തണം എന്നാണ് പുള്ളിയുടെ ആഗ്രഹം!! സുബി അന്ന് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു… | Actress Subi Suresh Words Viral After She Passed Away Malayalam

Actress Subi Suresh Words Viral After She Passed Away Malayalam : ചാനൽ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ സിനിമാ താരമാണ് സുബി സുരേഷ്. നർമ്മം കലർത്തിയുള്ള സുബിയുടെ സംസാരം ആരാധകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റിയും കലാഭവൻ മണിയുമായുള്ള തന്റെ ബന്ധത്തെപ്പറ്റിയും സുബി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഏറെ വികാരനിർഭയായി സംസാരിക്കുന്ന സുബിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. താൻ വിവാഹിതയാകുകയാണെങ്കിൽ തനിക്ക് പത്തു പവന്റെ സ്വർണ്ണം സ്ത്രീധനമായി നൽകാമെന്ന് മണി പറഞ്ഞിരുന്നു എന്നാണ് സുബി പറയുന്നത്. കലാഭവൻ ഷാജോണിനെയും ധര്‍മജനെയും സാക്ഷി നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണി ഇത്തരമൊരു ഓഫര്‍ തനിക്കു മുന്നോട്ട് വെച്ചത്. കോമഡി ഷോകളില്‍ കലാഭവൻ മണി അടക്കം നിരവധി താരങ്ങൾക്കൊപ്പം സ്ഥിരം സാന്നിധ്യമായിരുന്നു സുബി സുരേഷ്.

വിദേശത്തും നാട്ടിലുമായി നിരവധി പ്രോഗ്രാമുകളില്‍ ഇവര്‍ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിലായിരിക്കുന്ന സമയത്ത് എല്ലാവരും താൻ വിവാഹം കഴിക്കുന്നതിന് വേണ്ടി കാത്തിരുന്നതും സത്യമാണെന്നു സുബി പറയുന്നു. അങ്ങനെ സുബി കല്യാണം കഴിക്കുകയാണെങ്കില്‍ സ്വര്‍ണം തരുമെന്ന് വാക്ക് പറഞ്ഞത് നടന്‍ കലാഭവന്‍ മണിയാണ്. എന്നാൽ ഇന്ന് അദ്ദേഹം ഇല്ലെന്ന് പറഞ്ഞ് കരയുന്ന സുബിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ഫ്ലവേഴ്സ് ലെ ഒരുകോടി എന്ന പരിപാടിയിലാണ് സുബി തുറന്നുപറച്ചുകൾ നടത്തിയിട്ടുള്ളത്. സുബിയുടെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്റെ സ്വര്‍ണം തരുമെന്ന് കലാഭവന്‍ മണി പറഞ്ഞില്ലേ എന്നായിരുന്നു’, അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. അത് ശരിയാണെന്ന് സമ്മതിച്ച സുബി അന്ന് കലാഭവന്‍ മണി പറഞ്ഞതെന്താണെന്ന് കൂടി പറയുകയായിരുന്നു. ‘അവള്‍ക്ക് ഞാന്‍ പത്ത് പവന്റെ സ്വര്‍ണം കൊടുക്കും. അതിന് കലാഭവന്‍ ഷാജോണും ധര്‍മജനും സാക്ഷികളായിരിക്കും’, എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

3.9/5 - (17 votes)