പ്രമുഖ നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു; അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ… | Actress Subi Suresh Passes Away Malayalam

Actress Subi Suresh Passes Away Malayalam:പ്രമുഖ നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. താരത്തിന്റെ മരണം കരൾ രോഗത്തെ തുടർന്നാണ്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുക യായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെ എത്തി സുബി കേരളത്തില്‍ പരിചിതമായ ഒരു മുഖമായി മാറി. പിന്നീട് നിരവധി സിനിമകളില്‍ തന്റെ അഭിനയ മികവ് കാഴ്ച്ച വെച്ചു.

രാജസേനന്‍ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ ആണ് സിനിമ മേഘലയിൽ എത്തിയത്.മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സജീവമല്ലാത്ത ഒരു കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമായി മാറിയ താരമാണ് സുബി. ഈ അടുത്ത കാലത്തായി യൂട്യൂബില്‍ അടക്കം സജീവ സാന്നിധ്യം ആയിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എ ന്നാണ് അടുപ്പമുള്ളവര്‍ ഇപ്പോൾ പറയുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയൽ ആയിരുന്നു താരത്തിന്റെ അന്ത്യം. ടെലിവിഷന്‍, സ്റ്റേജ്, ഹാസ്യ പരിപാടികളിലൂടെ വളരെ ശ്രദ്ധേയായിരുന്നു സുബി സുരേഷ്‌. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിന് ഇടെയാണ് സുബിയുടെ മരണം സംഭവിച്ചത്. ഹാപ്പി ഹസ്ബൻഡ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കരലഹള, ഡ്രാമ, ഗൃഹനാഥന്‍ എന്ന് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ‘കുട്ടിപ്പട്ടാളം’ എന്ന ഷോയിൽ അവതരണത്തിൽ താരം തിളങ്ങി. എല്ലായ്‌പ്പോഴും ഒരു പുഞ്ചിരിയോടെ ആണ് പ്രേക്ഷകർ സുബിയെ കണ്ടിട്ടുള്ളത്.

എന്ത് വിഷമം ആണെങ്കിലും ഒരു തമാശയിലൂടെ പ്രേക്ഷകരോട് പറഞ്ഞ് ചിരിപ്പിക്കാറുണ്ട് സുബി. തന്റേതായ സംഭാഷണങ്ങളും രസമേറിയ ശൈലിയിൽ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് കാണാൻ തന്നെ വളരെ ഏറെ ഇഷ്ടമാണ്. മുൻപ് സുബി ഒരു വീഡിയോയിലൂടെ വൈറൽ ആയിരുന്നു. താരത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവിനെ ചൂണ്ടിക്കാണിച്ചിരിക്കുകയായിരുന്നു വീഡിയോയിൽ നടി. താരത്തിന്റെ വിവാഹ വാർത്തകളും ഈയടുത്ത് മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.

Rate this post