ഇവൾ മിൻസാര!! ഞങ്ങളുടെ കുഞ്ഞുമാലാഖ; മകളുടെയും കുടുംബത്തോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രവുമായി ശ്രീലയ… | Actress Sreelaya Family Photos Goes Viral Malayalam

Actress Sreelaya Family Photos Goes Viral Malayalam : സിനിമയിലും ടെലിവിഷനിലും ആയി നിറഞ്ഞു നിൽക്കുന്ന താരസുന്ദരിമാർ ആണ് ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ആയിരുന്നു താരം മുന്നേറിയത്. അമ്മയ്ക്കും സഹോദരിക്കും പിന്നാലെയാണ് ശ്രീലയ അഭിനയരംഗത്തെത്തിയത്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രീലേയയ്ക്ക് സാധിക്കുകയുണ്ടായി. മൂന്ന് മണി എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടി മണി എന്ന കഥാപാത്രത്തെയാണ് ശ്രീലയ ഈ പരമ്പരയിൽ അവതരിപ്പിച്ചത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കഥാപാത്രത്തെയായിരുന്നു ശ്രീലയ സീരിയലിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. മഴവിൽ മനോരമയിൽ ആയിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. ഭാഗ്യദേവത എന്ന സീരിയലിലും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഭാഗ്യദേവത എന്ന പരമ്പരയിൽ ശ്രീലയ അവതരിപ്പിച്ചത്. അതി ഭാവുകത്വം ഇല്ലാതെ തന്മയത്വത്തോടെയാണ് മുത്തുമണിയെ സ്ക്രീനിൽ താരം അവതരിപ്പിച്ചത്.

2021 ൽ ബഹറിൻ സ്ഥിരതാമസക്കാരനായ റോബിനെ താരം വിവാഹം കഴിക്കുകയുണ്ടായി. വിവാഹ ഫോട്ടോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.അടുത്തിടെ ആണ് ആദ്യത്തെ കണ്മണിയ്ക്ക് ശ്രീലയ ജന്മം നൽകിയത്.കുഞ്ഞ് പിറന്നുവെന്ന് അറിയിച്ചത് അല്ലാതെ താരകുടുംബം മകളുടെ ചിത്രങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. പിന്നാലെ മകളുടെ മാമോദിസ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു. മിൻസാര എന്ന് ആണ് കുഞ്ഞിന്റെ പേര്. എല്ലാം ദൈവാനുഗ്രഹം ആണ്.

അമ്മയും അച്ഛനും ആവുക എന്നത് വലിയ ഒരു അനുഗ്രഹമാണ് എന്നാണ് കുഞ്ഞു പിറക്കാൻ പോകുന്നതിനെക്കുറിച്ച് മുൻപ് ശ്രീലയ പറഞ്ഞത്. ബേബിഷവർ ആഘോഷമാക്കിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നഴ്സിങ് ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തെത്തിയ താരമിപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ മാലാഖ മിൻസാര എന്ന ക്യാപ്‌ഷനോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Rate this post