നടി ശ്രീക്കുട്ടിയുടെ സഹോദരിയുടെ വിവാഹം; അടിച്ചുപൊളിച്ച് ശ്രീക്കുട്ടിയും ഓട്ടോഗ്രാഫ് താരങ്ങളും… | Actress Sreekutty Sister Marriage

Actress Sreekutty Sister Wedding : മലയാളം ടെലിവിഷൻ പ്രേക്ഷകർ ഇനിയും മറന്നിട്ടില്ലാത്ത അഭിനേത്രിയാണ് ശ്രീക്കുട്ടി. പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സൂപ്പർഹിറ്റ്‌ പരമ്പര ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. പരമ്പരയിൽ കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെട്ട നടിയാണ് ശ്രീക്കുട്ടി. പരമ്പര അവസാനിച്ച് വർഷങ്ങൾ ഏറെ ആയെങ്കിലും ഇന്നും നടി ശ്രീക്കുട്ടിയുടെ മുഖം മലയാളികളുടെ മനസ്സിലുണ്ട്. വിവാഹത്തോടെ സീരിയലിൽ നിന്നും ഇടവേളയെടുത്ത താരത്തെ പിന്നീടങ്ങോട് പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിലൂടെ മാത്രമായിരുന്നു പരിചയം.

ഇപ്പോഴിതാ താരത്തിന്റെ സഹോദരിയുടെ വിവാഹ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സഹോദരിയുടെ വിവാഹം അടിച്ചുപൊളിക്കുന്ന ശ്രീക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ശ്രീക്കുട്ടിയുടെ സഹോദരിയുടെ വിവാഹത്തിന് സഹതാരങ്ങളും അതിഥികളായി എത്തിയിട്ടുണ്ട്. ഏവരും ചേർന്ന് ഈ ആഘോഷം രസകരമായ ഒരു ഓർമ്മയാക്കി മാറ്റുകയാണ്. ശ്രീക്കുട്ടിയുടെ വിവാഹം മുമ്പ് പ്രേക്ഷകർ ഏറെ ചർച്ചചെയ്ത ഒന്നുതന്നെയാണ്.

Actress Sreekutty Sister Marriage
Actress Sreekutty Sister Marriage

ഓട്ടോഗ്രാഫിന്റെ അണിയറപ്രവർത്തകരിൽ ഒരാൾ തന്നെയാണ് താരത്തെ ജീവിതസഖിയാക്കിയത്. സീരിയലിന്റെ ക്യാമറാമാൻ ആയിരുന്ന മനോജാണ് താരത്തിന്റെ നല്ലപാതി. പ്രായക്കൂടുതൽ ഉണ്ടായിട്ടും മനോജിന്റെ ജീവിതത്തിലേക്ക് കടന്നു ചെന്ന ശ്രീക്കുട്ടിയെക്കുറിച്ചുള്ള വാർത്ത പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഓട്ടോഗ്രാഫ് സീരിയലിലെ ഫൈവ് ഫിംഗഴ്സ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. അക്കൂട്ടത്തിൽ വളരെ സോഫ്റ്റായ ഒരു ക്യാരക്ടർ ആയിരുന്നു മൃദുല.

ഓട്ടോഗ്രാഫിന് പുറമേ മറ്റ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീക്കുട്ടി എന്ന നടിയുടെ പ്രേക്ഷകപ്രീതി ഊട്ടിയുറപ്പിച്ചത് ഓട്ടോഗ്രാഫ് തന്നെയായിരുന്നു. എന്തായാലും സഹോദരിയുടെ വിവാഹത്തിന് ശ്രീക്കുട്ടിയെ വളരെ സുന്ദരിയായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. താരത്തെ ഇനിയും സീരിയലിൽ കാണാനുള്ള ആഗ്രഹവും ഒരു കൂട്ടം പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. ഹിറ്റ്‌ സീരിയൽ ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗം ആഗ്രഹിക്കുന്ന പ്രേക്ഷകരുമുണ്ട്.