കുസൃതി കുട്ടന് ഏഴാം പിറന്നാൾ; മകന്റെ പിറന്നാൾ ആഘോഷമാക്കി സ്നേഹയും പ്രസന്നയും… | Actress Sneha Prasanna Son Birthday

Actress Sneha Prasanna Son Birthday : തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളിൽ ഒരാളാണല്ലോ പ്രസന്നയും സ്നേഹയും. 2009 ൽ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഇരുവരും പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും 2012 ൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തതോടെ അന്നുമുതൽ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായി ഇരുവരും മാറുകയും ചെയ്തു.

തമിഴിനു പുറമേ തെലുങ്ക് മലയാള സിനിമ ലോകത്തും നിരവധി ആരാധകരുള്ള നായിക കൂടിയാണ് സ്നേഹ. മോഹൻലാലിന്റെ ശിക്കാർ മമ്മൂട്ടി നായകനായി എത്തിയ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ തിളങ്ങാൻ സ്നേഹക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും എപ്പോഴും സമയം കണ്ടെത്താറുള്ള ഇരുവരുടെയും പത്താം വിവാഹ വാർഷികത്തിന് ആരാധകരുൾപ്പെടെ നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ, മകൻ വിഹാന്റെ ഏഴാം പിറന്നാൾ സുദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരും. ” ജന്മദിനാശംസകൾ, എന്റെ ലഡ്ഡു, എന്റെ ചെല്ലം !!! നീ ഞങ്ങൾക്ക് വളരെയധികം സന്തോഷവും സ്നേഹവും നൽകി മനോഹരമായ 7 വർഷങ്ങൾ കടന്നുപോയി. ഏതൊരു മാതാപിതാക്കളും സ്വപ്നം കാണുന്ന കുട്ടി നീയാണ്, നീ ഞങ്ങളുടെ അനുഗ്രഹമാണ്. വാക്കുകൾക്ക് പറയാൻ കഴിയുന്നതിലുമധികം ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ വിഹാൻ തങ്കത്തിന് ജന്മദിനാശംസകൾ!!! ” എന്ന ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പം മകൻ വിഹാന്റെ കുസൃതികൾ അടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റാണ് സ്നേഹ പങ്കുവെച്ചിട്ടുള്ളത്.

അതുപോലെതന്നെ പ്രസന്നയും തന്റെ മകനായ വിഹാന് വേണ്ടി ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട പട്ടപ്പാ എന്ന് അഭിസംബോധനം ചെയ്തുകൊണ്ട് നിന്റെ മികച്ചൊരു അച്ഛനാകാനും വ്യക്തിയാകാനും സുഹൃത്താകാനും ഞാൻ ശ്രമിക്കും എന്ന വാഗ്ദാനവും ഈയൊരു കുറിപ്പിലൂടെ പ്രസന്ന പറയുന്നുണ്ട്. താരങ്ങളുടെ ഈ ഒരു കുറിപ്പും അവർ പങ്കുവച്ച ചിത്രങ്ങളും നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ, തങ്ങളുടെ കൊച്ച് വിഹാന് ആശംസകളുമായും പ്രാർത്ഥനകളുമായും ആരാധകർ ഉൾപ്പടെ നിരവധി പേരാണ് എത്തുന്നത്.